• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Modern Medicine Articles


കീമോ തെറാപ്പിയ്ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍ പ്രതിരോധിക്കാം; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

അര്‍ബുദ ചികിത്സയ്ക്ക് വിധേയമാകുന്നവരുടെ ഏറ്റവും വലിയ പ്രശ്‌നമാണ് കീമോ തെറാപ്പിയ്ക്ക് പിന്നാലെയുള്ള മുടികൊഴിച്ചില്‍. എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായെത്തിയിരിക്കുകയാണ് മാഞ്ചസ്റ്ററിലെ ഡെര്‍മിറ്റോളജി റിസര്‍ച്ചില്‍ നിന്നുള്ള ഗവേഷണ സംഘം. കീമോ തെറാപ്പിയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് ഹെയര്‍ ഫോളിക്കുകളെ തകരാറിലാക്കി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നുവെന്ന കണ്ടെത്തലും ഇതിനെ പ്രതിരോധിക്കാനുള്ള വഴികളുമാണ് ഗവേഷണ സംഘം പഠന വിധേയമാക്കിയിരിക്കുന്നത്.

അര്‍ബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന സി ഡി കെ 4/6 എന്ന മരുന്നിന്റെ ഘടകങ്ങള്‍ കേ്രന്ദീകരിച്ചാണ് പഠനം നടത്തിയത്. പ്രൊഫസര്‍ റാല്‍ഫ് പോസിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. കാന്‍സര്‍ കോശങ്ങള്‍ വിഭജിച്ച് ശരീരത്തില്‍ വ്യാപിക്കുന്നത് തടയാനുള്ള മരുന്നാണ് സി ഡി കെ 4/6.

മുടി നാരുകള്‍ക്ക് ദോഷം വരാതെ കോശവിഭജനം തടയാന്‍ സി ഡി കെ 4/6 ന്റെ നിയന്ത്രണ ഉപയോഗത്തിലൂടെ കഴിയുമെന്നാണ് റാല്‍ഫിന്റെ പഠനത്തില്‍ പറയുന്നത്. തുടക്കത്തില്‍ ഇത് വിപരീത ഫലം ഉണ്ടാക്കുമെങ്കിലും പിന്നീട് ഇത് ഫലപ്രദമാണെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Copyright © 2018 www.meditv.in |All Rights Reserved.