• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


വെളിച്ചെണ്ണയും കേശസംരക്ഷണവും

കേശസംരക്ഷണത്തിന് വെളിച്ചെണ്ണയ്ക്കുള്ള പങ്ക് പകരം വെയ്ക്കാനില്ലാത്തതാണ്. വെളിച്ചെണ്ണ മുടിയില്‍ ചെയ്യുന്ന അത്ഭുതങ്ങളും കുറച്ചല്ല. മുടിയുടെ സംരക്ഷണത്തിന് പരമ്പരാഗതമായി പിന്‍തുടര്‍ന്നുവരുന്ന രീതിയാണ് വെളിച്ചെണ്ണ തേച്ചുള്ള കുളി. ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്നു.

എന്നാല്‍ എങ്ങനെ വെളിച്ചെണ്ണ ഫലപ്രദമായി ഉപയോഗിക്കാമെന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ഇതില്‍ ചില കൂട്ടുകള്‍ ചേരുമ്പോള്‍ മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കുമുള്ള സ്വാഭാവിക പരിഹാരമാകുന്നു. ഇത്തരത്തിലുള്ള ചില കൂട്ടുകളെ പരിചയപ്പെടാം

വെളിച്ചെണ്ണയും തേനും

വെളിച്ചെണ്ണയില്‍ തേന്‍ ചേര്‍ത്ത് തലയില്‍ തേച്ചുപിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിനും തലയോട്ടിയില്‍ ഈര്‍പ്പം നിലനിറുത്താനും തേന്‍ ചേര്‍ത്ത വെളിച്ചെണ്ണ സഹായിക്കുന്നു.

വെളിച്ചെണ്ണയും കറ്റാര്‍വാഴയും

കറ്റാര്‍ വാഴയുടെ നീരും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നതിനും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഇത് ഉപകരിക്കുന്നു.കറ്റാര്‍ വാഴയുടെ നീരും വെളിച്ചെണ്ണയും യോജിപ്പിച്ച് തലയില്‍ നന്നായി തേച്ച് പിടിപ്പിക്കുക. അര മണിക്കൂറിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകാം. മുടിക്ക് കറുപ്പ് നിറം ലഭിക്കുന്നതിനും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഇത് ഉപകരിക്കുന്നു.

വെളിച്ചെണ്ണയും നാരങ്ങാനീരും

താരന്‍ അകറ്റാന്‍ വേറെ മരുന്ന് വേണ്ട. വെളിച്ചെണ്ണ ചെറുതായി ചൂടാക്കി നാരങ്ങാനീരും ചേര്‍ത്ത് നന്നായി തലയില്‍ തേയ്ച്ചു പിടിപ്പിക്കണം. അരമണിക്കൂറിന് ശേഷം കഴുകാം. താരനകന്ന് തലമുടിയുടെ വേര് നന്നായി വൃത്തിയാകുമെന്നതാണ് പ്രത്യേകത.

വെളിച്ചെണ്ണയും തേങ്ങാപാലും

മുടിയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും ഗുണകരമാകുന്നതാണ് തേങ്ങാപാലും വെളിച്ചെണ്ണയും. വെളിച്ചെണ്ണയും തേങ്ങാപാലും സമാസമം എടുക്കണം. ഇത് യോജിപ്പിച്ച് തലയോട്ടിയില്‍ നന്നായി തേയ്ച്ച് പിടിപ്പിക്കണം. ഇത് ഒരു നല്ല കണ്ടീഷണര്‍ കൂടിയാണ് .

ഇത് കൂടാതെ മുത്തശ്ശിമാരുടെ കൈപുണ്യത്തിന്റെ ബാക്കിപത്രമായ പരമ്പരാഗത വെളിച്ചെണ്ണക്കൂട്ടുകള്‍ക്ക് ഇന്നും പ്രിയമുണ്ട്. ശുദ്ധമായ വെളിച്ചെണ്ണയില്‍ കൈയോന്നിയും, കറ്റാര്‍ വാഴയും, ചെമ്പരത്തി മൊട്ടും ചേര്‍ത്ത എണ്ണ മുടി പനങ്കുലപോലെ വളര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

Copyright © 2018 www.meditv.in |All Rights Reserved.