• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Modern Medicine Articles


കുട്ടികളില്ലാത്തവര്‍ക്ക് സാന്ത്വനമായി ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍

ശരീരത്തിനു പുറത്ത് കൃത്രിമാവസ്ഥയില്‍ ബീജസങ്കലനം ചെയ്യിക്കുന്നതിനെയാണ് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (ഐ.വി.എഫ്) അഥവാ കൃത്രിമ ബീജസങ്കലനം എന്നു പറയുന്നത്. സ്വാഭാവികമായി ഗര്‍ഭധാരണം നടക്കാതെ വരുകയും വന്ധ്യതാ ചികിത്സയില്‍, സാങ്കേതിക സഹായത്തോടെയുള്ള പ്രക്രിയകളെല്ലാം പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികളുണ്ടാവാന്‍ ഐ.വി.എഫ് ഒരു പ്രധാന ഉപാധിയായി സ്വീകരിക്കപ്പെടുന്നു.

ഈ സാങ്കേതികവിദ്യയില്‍ ഹോര്‍മോണുകളുടെ സഹായത്തോടെ സ്ത്രീയുടെ അണ്ഡോല്‍പ്പാദനത്തെ കൃത്രിമമായി നിയന്ത്രിക്കുകയും, അങ്ങനെ ഉത്പാദിപ്പിക്കുന്ന കോശങ്ങളുമായി ബീജസങ്കലനം നടത്തുകയും ചെയ്യുന്നു. ഇതിനെ ഗര്‍ഭധാരണം ചെയ്യാന്‍ തയ്യാറായ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കുന്നു.

ലോകത്തില്‍ ആദ്യമായി ഈ സാങ്കേതികവിദ്യയിലൂടെ (1978 ജൂലൈ 25 ന്) പിറന്ന കുഞ്ഞാണ് ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവെന്നറിയപ്പെടുന്ന ലൂയീ ബ്രൌണ്‍. ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തതിനു റോബേട്ട് ജി. എഡ്വേഡ്‌സിനു 2010ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. ഇന്ത്യയില്‍ ആദ്യത്തെ കുഞ്ഞു ജനിച്ചത് കല്‍ക്കട്ടയില്‍ 1978 ഒക്ടോബര് 3 ന് ആയിരുന്നു. ഡോക്ടര്‍ സുഭാഷ് മുഖോപാദ്ധ്യായ ആയിരുന്നു വിജയകരമായ ഈ പരീക്ഷണത്തിനു പിന്നില്‍. ബേബി ദുര്‍ഗ്ഗ എന്നാണ് പേരിട്ടിരിക്കുന്നത്.

Copyright © 2018 www.meditv.in |All Rights Reserved.