• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ശരീരഭാരം കുറയ്ക്കാം ഈസിയായി…

സ്ലിം ആയിരിക്കുക എന്നതാണ് ട്രന്‍ഡ്. അതിനായി എന്തു ത്യാഗവും സഹിക്കാന്‍ ന്യൂജെന്‍ മുതല്‍ പ്രായമായവര്‍ വരെ തയ്യാറാണ്. എന്നാല്‍ കുറച്ചു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ എന്നും സൗന്ദര്യത്തോടെ ഇരിക്കാം. ദിവസം തുടങ്ങുമ്പോള്‍ തന്നെ ചെറുചൂടുവെള്ളത്തില്‍ നാരങ്ങാനീരും തേനും ചേര്‍ത്തു കഴിക്കാം. നാരങ്ങിലുള്ള ആന്റി ഓക്‌സിഡെന്‍ഡസ് പ്രതിരോധശേഷിക്കും ത്വക്കിലെ ഈര്‍പ്പം നിലനിറുത്താനും ശരീരത്തിലെ അഴുക്കുകളെ പുറംതള്ളാനും സഹായിക്കുന്നു.

ധാരാളം വെള്ളം കുടിക്കുക. ദിവസം എട്ടു ഗ്ലാസു വെള്ളമെങ്കിലും കുടിക്കുന്നത് ദിനചര്യയുടെ ഭാഗമാക്കുക. പ്രോട്ടീനും ഫൈബറും അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കുക. ഓട്‌സ് ധാരാളം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതു ദഹനം എളുപ്പമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. അതിരാവിലെ വ്യായാമം ചെയ്യുന്നത് ശരീരഭാരം കുറക്കുന്നതിനുള്ള നല്ല മാര്‍ഗ്ഗമാണ്. ഇതു അമിത കലോറി ഇല്ലാതാക്കാനും ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും സഹായിക്കുന്നു. നല്ല ഉറക്കം ലഭിക്കുന്നതിനും ഇതു സഹായിക്കുന്നു.

കഴിയുമെങ്കില്‍ ഫ്രൂട്ട് ഡയറ്റ് നോക്കുക. ആഴ്ചയില്‍ രണ്ടു ദിവസം ഫ്രൂട്ട്‌സുമാത്രം കഴിക്കുന്ന രീതിയാണിത്. വയറു ശുദ്ധമാകാനും ഇതു സഹായിക്കുന്നു. നല്ല ഉറക്കം അമിതഭാരത്തെ കുറയ്ക്കാന്‍ സഹായിക്കുന്നു. ദിവസം എട്ടു മണിക്കൂര്‍ ഉറങ്ങാനും ശ്രദ്ധിക്കുക.

Copyright © 2018 www.meditv.in |All Rights Reserved.