• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


അസ്ഥി തേയ്മാനമാണോ , കണ്ടെത്താം ഡെൻസിറ്റോ മീറ്ററുകൾ ഉപയോഗിച്ച് , ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

മദ്ധ്യവയസ്സ് പിന്നിടുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നമാണ് അസ്ഥി തേയ്മാനം . പടികയറുമ്പോഴും , നടക്കുമ്പോഴും വരുന്ന മുട്ടുവേദനയെയാണ് പലരും അസ്ഥി തേയ്മാനമായി കണക്കാക്കുന്നത് .

അസ്ഥിയ്ക്കുള്ള ബലക്കുറവ് കൂടി വരുമ്പോൾ , ഒന്നു വീഴുമ്പോഴേയ്ക്കും അസ്ഥി പൊട്ടുമ്പോൾ ഒക്കെയാവും ഡോക്ടർ പറയുക രോഗം മറ്റൊന്നുമല്ല അസ്ഥി തേയ്മാനം അഥവാ ഓസ്റ്റിയോ പോറോസിസാണെന്ന് .കണക്കുകൾ അനുസരിച്ച് 45 വയസ്സിനു മുകളിൽ പ്രായമുള്ള രണ്ടിലൊന്ന് സ്ത്രീകളെ അസ്ഥി തേയ്മാനം അലട്ടുന്നുണ്ട് . നിരന്തര ജോലിയും മറ്റുമായി തിരക്കിനിടയിൽ ഇത് പലപ്പോഴും കണ്ടെത്താറില്ല.

ശരീരത്തിലെ കാൽസ്യം അളവു കുറയുന്നതുമൂലം അസ്ഥികൾ ദുർബലമായി, സുഷിരം വീഴുന്ന അവസ്ഥയാണ് ഓസ്റ്റിയോ പോറോസിസ്. രോഗത്തിന്റെ മൂർധന്യത്തിൽ എല്ലുകൾ ഒടിയുകയും എഴുന്നേറ്റു നിൽക്കാൻപോലും കഴിയാതെവരികയും ചെയ്യും.

Copyright © 2018 www.meditv.in |All Rights Reserved.