• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


കൊറോണ; രോഗബാധിതനില്‍ നിന്നും വൈറസ് പകരാന്‍ വേണ്ടത് വെറും 10 മിനിട്ട്

കൊറോണ രോഗബാധിതനായ ഒരാളില്‍ നിന്നും വൈറസ് മറ്റൊരാളിലേക്ക് പകരാനെടുക്കുന്ന സമയം വെറും പത്ത് മിനിട്ട്. യൂണിവേഴ്‌സിറ്റി ഓഫ് മസാച്ചുസെറ്റ്‌സ് ഡാര്‍ട്മൗത്തിലെ കംപാരിറ്റീവ് ഇമ്യൂണോളജിസ്റ്റായ എറിന്‍ ബ്രോമേജ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും തുമ്മുമ്പോഴും രോഗബാധിതനായ ഒരാളില്‍ നിന്നും മൂക്കിലൂടെയും വായിലൂടെയും പുറത്തേക്ക് വരുന്ന ശരീരസ്രവ കണങ്ങളില്‍ വൈറസ് ഉണ്ടായിരിക്കും. തുപ്പുക, മൂക്കു ചീറ്റുക തുടങ്ങിയ ശീലങ്ങളും രോഗിയില്‍ നിന്നും വൈറസിനെ പുറത്തെത്തിക്കും. ഒരു ശ്വാസത്തിലൂടെ ഒരു വ്യക്തിയില്‍ നിന്നും 50 മുതല്‍ 50,000 വരെ സ്രവകണങ്ങളാണ് പുറത്തെത്തുന്നത്. സാധാരണ കാലാവസ്ഥയില്‍ ഗുരുത്വാകര്‍ഷണ ഫലമായി ഈ കണികകള്‍ താഴേക്ക് പതിക്കും. ചിലത് കുറച്ച് സമയത്തേക്ക് വായുവില്‍ തങ്ങി നില്‍ക്കാന്‍ ഇടയാകും. ഓരോ ശ്വാസത്തിലും പുറത്തെത്തുന്ന കൊറോണ വൈറസിന്റെ അളവ് കണക്കാക്കപ്പെട്ടിട്ടില്ലെങ്കിലും ജലദോഷത്തിനിടയാകുന്ന വൈറസിന്റെ അളവ് മിനിട്ടില്‍ 20- 33 വരെയാണെന്ന് കണക്കാക്കപ്പെട്ടിട്ടുണ്ട്. കൊറോണ രോഗിയില്‍ നിന്നും മിനിട്ടില്‍ 20 കണങ്ങള്‍ പുറത്തെത്തുന്നുണ്ടെങ്കില്‍ 50 മിനിട്ടില്‍ ആയിരത്തോളം കണികകള്‍ വായുവില്‍ എത്തിച്ചേരുമെന്നാണ് എറിന്‍ ബ്രോമേജ് പറയുന്നത്. സംസാരിക്കുമ്പോള്‍ ശ്വസിക്കുന്നതിനേക്കാള്‍ പത്ത് മടങ്ങ് വൈറസ് കണങ്ങളാണ് വായുവിലെത്തുന്നത്. ആരോഗ്യവാനായ ഒരാള്‍ രോഗബാധിതനായ ഒരാളുമായി അഞ്ച് നിമിഷം സംസാരിക്കുന്നത് വൈറസ്ബാധയ്ക്ക് ഇടയാക്കുന്നതിന് പര്യാപ്തമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ലക്ഷക്കണക്കിന് വൈറസുകളാണ് അന്തരീക്ഷത്തിലെത്തുന്നത്. ഇത്തരം സന്ദര്‍ഭത്തില്‍ ആരോഗ്യവാനായ ഒരാള്‍ രോഗി ചെലവഴിച്ച മുറിയില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ശ്വാസമെടുക്കുന്നത് പോലും വൈറസ് ശരീരത്തില്‍ പ്രവേശിക്കുന്നതിന് ഇടയാക്കും. SARS-CoV2 വൈറസുകള്‍ 14 മിനിട്ടോളം അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊറോണ വൈറസ് ബാധിതര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരോ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാന്‍ വൈകുന്നവരോ ആയിരിക്കുന്നതാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കുന്നത്. വൈറസ് വാഹകരെ മനസിലാക്കാന്‍ കഴിയാത്തത് രോഗവ്യാപനം വര്‍ധിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.