• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Modern Medicine Articles


ആശ്വാസ വാര്‍ത്ത; കൊറോണ വൈറസിനെതിരെ ഡെക്‌സാമെതാസോണ്‍ ഫലപ്രദമെന്ന് വിദഗ്ധര്‍

കൊറോണ രോഗമുക്തിക്ക് ഡെക്‌സാമെതാസോണ്‍ ഫലപ്രദമെന്ന് വിദഗ്ധര്‍. ഡെക്‌സാമെതാസോണ്‍ മരുന്ന് നല്‍കുന്നതിലൂടെ മരണ നിരക്ക് കുറക്കാന്‍ കഴിയുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗുരുതര രോഗബാധ ഉള്ളവരില്‍ പോലും ഡെക്‌സാമെതാസോണ്‍ ഫലപ്രദമാണ്. ഡെക്‌സാമെതോസോണ്‍ ഉപയോഗിച്ചതിലൂടെ മരണ നിരക്ക് മൂന്നില്‍ ഒന്നായി കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ടെന്ന് വിദഗ്ധര്‍ വ്യക്തമാക്കുന്നു. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയാണ് പരീക്ഷണം നടത്തിയത്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ സുപ്രധാന വഴിത്തിരിവാണിതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുകയോ ഓക്‌സിജന്‍ നല്‍കുകയോ ചെയ്യുന്ന രോഗികള്‍ക്ക് ഡെക്‌സാമെതാസോണ്‍ നല്‍കിയാല്‍ അത് വളരെ പ്രയോജനപ്പെടുമെന്നും രോഗികളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുമെന്നുമാണ് വിദഗ്ധര്‍ പറയുന്നത്. വളരെ ചെലവ് കുറഞ്ഞതാണ് ഈ മരുന്നെന്നും ലോകമെമ്പാടുമുള്ള ജീവനുകളെ രക്ഷിക്കാന്‍ വൈകാതെ ഈ മരുന്ന് ഉപയോഗിക്കാന്‍ കഴിയുമെന്നുമാണ് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ പീറ്റര്‍ ഹോര്‍ബി പറയുന്നത്. കൊറോണ മരണ നിരക്ക് കുറയ്ക്കുമെന്ന് തെളിയിച്ച ഒരേയൊരു മരുന്നാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
Copyright © 2018 www.meditv.in |All Rights Reserved.