• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ഇന്ന് ഡോക്ടേഴ്സ് ദിനം

ഡോക്ടേഴ്സ് ദിനം സഹന ദിനമായി ആചരിച്ച് കെ.ജി.എം.ഒ.എ.കൊറോണ പ്രതിരോധത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഡോക്ടർമാരുടെ ശമ്പളം പിടിക്കുന്ന സർക്കാർ നിലപാടിനെതിരെയാണ് പ്രതിഷേധം. ഒരു മണിക്കൂർ അധികമായി ജോലി ചെയ്താകും ഡോക്ടർമാർ പ്രതിഷേധിക്കുക. സഹന ദിന ബാഡ്ജ് ധരിച്ചാകും ഡോക്ടർമാർ ജോലിക്ക് ഹാജരാകുകയെന്നും കെജിഎംഒഎ അറിയിച്ചു. ഈ വർഷം നാം കൊറോണ എന്ന മഹാമാരിയോടു പൊരുതി കൊണ്ടിരിക്കുകയാണ്. കേരളത്തിൽ സർക്കാർ ഡോക്ടർമാരാണ് ഈ പ്രതിരോധ പ്രവർത്തനങ്ങളുടെ മുന്നണിപ്പോരാളികളായി നിലകൊള്ളുന്നത്. ഈ അവസരത്തിൽ, തങ്ങളുടെയും തങ്ങളുടെ കുടുംബങ്ങളുടെയും ജീവനും ആരോഗ്യവും തൃണവൽഗണിച്ചു കൊണ് പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപൃതരായിരിക്കുന്ന സർക്കാർ ഡോക്ടർമാരുടെ പ്രശ്നങ്ങൾ അവഗണിക്കാൻ പാടില്ല. കഴിഞ്ഞ കുറെ മാസങ്ങളായി രാജ്യം പൂർണ്ണമോ, ഭാഗികമോ ആയ ലോക്ക് ഡൗണിൽ ആയിരുന്നപ്പോൾ ചില അവശ്യ സർവ്വീസിലെ ജീവനക്കാർ ഒഴികെ എല്ലാവരും തങ്ങളുടെ വീടുകളുടെ സുരക്ഷിതത്ത്വത്തിൽ കഴിയുകയായിരുന്നു. ഈ സമയത്തെല്ലാം ഡോക്ടർമാർ അടങ്ങുന്ന ആരോഗ്യ ജീവനക്കാർ കൂടുതൽ ഉത്തരവാദിത്തങ്ങളും വെല്ലുവിളികളും നേരിട്ടു വരികയാണ്. തങ്ങളുടെ സുഖവും സ്വാതന്ത്രവും വ്യക്തിപരമായ ഉത്തരവാദിത്തങ്ങളും ത്യജിച്ച് അവർ ആത്മാർത്ഥതയോട്ടം അർപണ മനോഭാവത്തോടും പ്രവർത്തിക്കുന്നതിൻ്റെ ഫലമായാണ് നമുക്ക് ഈ മഹാമാരിയെ ഒരു പരിധി വരയെങ്കിലും നിയന്ത്രിച്ച് നിർത്താൻ സാധിക്കുന്നത്. ആരോഗ്യപ്രവർത്തകർക്ക് ഈ കൊറോണക്കാലത്തും നിരവധി ബാധ്യതകളുണ്ടായിട്ടുണ്ട്. ഈ അവസരത്തിലാണ് കൂനിൽമേൽ കുരുപോലെ ശമ്പളം തടഞ്ഞ് വെയ്ക്കൽ. ഭാരതത്തിലെ പല സംസ്ഥാന സർക്കാരുകളും മറ്റ് പല ലോകരാജ്യങ്ങളും ഡോക്ടർമാർക്കും,ആരോഗ്യ ജീവനക്കാർക്കും പ്രത്യേക സാമ്പത്തിക ആനുകുല്യങ്ങൾ നൽകി പ്രോത്സാഹിപ്പിക്കുമ്പോഴാണ് കേരള സർക്കാർ ഇത്തരം ഒരു തീരുമാനം കൈകൊണ്ടത്. ഡോക്ടർമാരുടെ ശമ്പളം തടഞ്ഞ് വെയ്ക്കരുതെന്ന് സുപ്രിംകോടതി വിധിയും, തുടർന്ന് കേന്ദ്ര സർക്കാർ ഉത്തരവും വന്നിട്ടും സംസ്ഥാന സർക്കാർ തീരുമാനം മാറ്റാൻ തയ്യാറാവാത്തത് നിർഭാഗ്യകരമാണെന്നും കെജിഎംഒഎ ഭാരവാഹികൾ പ്രതികരിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.