• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


പതിവായി ഉറക്കം കളയുന്നവരുടെ ശ്രദ്ധയ്ക്ക്

നല്ല ഉറക്കം നല്ല ശരീരവും നല്ല ആരോഗ്യവും നമുക്ക് സമ്മാനിക്കുന്നു. എന്നാൽ, പതിവായി ഉറക്കം കളയുന്നവരുണ്ടെങ്കിൽ അവർക്ക് നിസ്സാര പണിയല്ല വരുന്നതെന്ന് ഓർക്കുക. എന്താ സംഭവം എന്നല്ലേ..? പഠനങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ചുമണിക്കൂറില്‍ താഴേ ഉറങ്ങുന്നവരിൽ ഹൃദയാഘാതമോ പക്ഷാഘാതമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് ഗവേഷകർ വെളിപ്പെടുത്തുന്നത്. നമുക്കിടയിലുള്ള ഇരുപത് ശതമാനത്തോളം പേര്‍ വിവിധ കാരണങ്ങള്‍ കൊണ്ട് ഉറക്കക്കുറവ് അനുഭവിക്കുന്നവരാണ്. ആരോഗ്യവാനായ ഒരു മനുഷ്യന്‍ ദിനവേ ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങേണ്ടത് അനിവാര്യമാണ്. സുഖകരമായ നിദ്ര തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അനിവാര്യമാണ്. ഓര്‍മ, ശ്രദ്ധ, ആസൂത്രണശേഷി, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് എന്നിവയൊക്കെ ശരിയാകണമെങ്കില്‍, തടസ്സമില്ലാതെ ആറ് മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. അതേസമയം ഒരുപാട് നേരം വൈകി മാത്രം ഉറക്കം വരുകയും, വളരെ മുന്നേ തന്നെ ഉറക്കം നഷ്ടപ്പെടുന്നതും, ഉറക്കത്തിനു ശേഷം പാതി വഴിയിൽ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും എന്നിവയൊക്കെയാണ് ഉറക്കക്കുറവ് നേരിടുന്ന മിക്കവരും പറയാറുള്ള പരാതികള്‍. എന്നാൽ മിതമായ ഫോണ്‍ ഉപയോഗവും, ഉറങ്ങാന്‍ കൃത്യമായ സമയം പാലിക്കാത്ത രീതിയും ഉറക്കക്കുറവിനു കാരണമായി കണ്ടുവരാറുണ്ട്. വളരെ തിരക്കുപിടിച്ച ദൈനംദിന പ്രവർത്തികൾക്ക് ശേഷം വിശ്രമം ആവശ്യമാണ്. അതിനു നല്ല ഉറക്കം ലഭിച്ചേ മതിയാവു. മാത്രവുമല്ല ഓർമ്മ നിലനിൽക്കാൻ, ഓരോ ദിവസവും പഠിച്ച കാര്യങ്ങള്‍ മറക്കാതെ ഇരിക്കാന്‍ ഉറക്കം അനിവാര്യമാണ്. നല്ല ഉറക്കത്തിന് സഹായിക്കുന്ന കാര്യങ്ങള്‍ 1. വ്യായാമം ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം. വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും. 2. ഉറങ്ങാൻ സമയം പാലിക്കാം ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം. 3. ഉറങ്ങും മുമ്പ് ഫോണ്‍ ഉപയോഗം വേണ്ട എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോർമോണിന്റെ ലെവൽ കുറയ്ക്കുകയും അതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. വെളിച്ചം/ സൂര്യപ്രകാശമുള്ള സമയങ്ങളില്‍ ഈ ഹോർമോണ്‍ ലെവല്‍ കൂടും. അതിനാല്‍ നല്ല ഉറക്കത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം. . മനസ്സിനെ ശാന്തമാക്കാന്‍ ശീലിക്കാം മാനസിക സമ്മർദ്ദം മൂലം ഉറങ്ങാന്‍ കിടന്നതിനു ശേഷവും ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്ന അവസ്ഥ സൃഷ്ടിക്കും. അതിനാല്‍ മനസിനെ ശന്തമാക്കാനുള്ള റിലാക്സേഷന്‍ തെറാപ്പി പരിശീലിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. എന്താണ് ഉറക്കക്കുറവിന്റെ യഥാർത്ഥ കാരണം എന്നു കണ്ടെത്താന്‍ വിദഗ്‌ദ്ധ സഹായം തേടുക. രണ്ടാഴ്ചയോളം നീണ്ടുനില്‍ക്കുന്ന ഉറക്കക്കുറവിനെയാണ് ദീര്‍ഘകാലമായ ഉറക്കക്കുറവ് അഥവാ ‘ക്രോണിക് ഇന്‍സോമ്‌നിയ’ എന്നു വിളിക്കുന്നത്. നിദ്രാശുചിത്വം കൃത്യമായി പാലിച്ചിട്ടും ഉറക്കം ലഭിക്കുന്നില്ലെങ്കില്‍ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമാണ്. എല്ലാതരം ഉറക്കക്കുറവിനും ഏതെങ്കിലും ഉറക്കഗുളികകള്‍ വാങ്ങിക്കഴിച്ചതുകൊണ്ട് പ്രയോജനമില്ല. ഉറക്കക്കുറവിന്റെ അടിസ്ഥാനകാരണം നിര്‍ണയിച്ചശേഷമാകണം ചികിത്സ. വിഷാദരോഗം, ഉത്കണ്ഠാരോഗങ്ങള്‍ തുടങ്ങിയ മാനസികാസ്വാസ്ഥ്യങ്ങള്‍ കാരണമുണ്ടാകുന്ന ഉറക്കക്കുറവ് പരിഹരിക്കാന്‍ വിഷാദവിരുദ്ധ ഔഷധങ്ങള്‍ ഉപയോഗിക്കാം. ഇതോടൊപ്പം റിലാക്‌സേഷന്‍ വ്യായാമങ്ങളും കൗണ്‍സലിങ്ങും പ്രയോജനം ചെയ്‌തേക്കും.
Copyright © 2018 www.meditv.in |All Rights Reserved.