• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Ayurveda Articles


പാർശ്വഫലങ്ങളില്ലാത്ത ‘പുതിന’

വീട്ടുമുറ്റത്തെ തുളസിയിലയോളം പ്രാധാന്യമുള്ള ഒരു ഔഷധചെടിയാണ് പുതിന. പണ്ടുമുതൽക്കേ ഏവരും ഉപയോഗിച്ചുവരുന്ന ഈ ചെടിയ്ക്ക് എണ്ണമറ്റ ​ഗുണങ്ങളാണുള്ളത്. ഇന്ത്യയില്‍ വളരെ സുലഭമായി കാണുന്ന ഔഷധ സസ്യമായ പുതിനയ്ക്ക് ‘കര്‍പ്പൂര തുളസി’ എന്നും പേരുണ്ട്. പെപ്പര്‍മിന്റ്, പൈനാപ്പിള്‍ മിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. 100 ഗ്രാം പുതിനയില്‍ 4.80 ശതമാനം പ്രോട്ടീന്‍. 0.6 ശതമാനം കൊഴുപ്പ്, 2.00 ശതമാനം നാരുകള്‍ , 1.60 ശതമാനം ധാതു ലവണങ്ങള്‍ , 0.20 ശതമാനം കാത്സ്യം , 0.08 ശതമാനം ഫോസ്ഫറസ് , 15.06 മില്ലി ഗ്രാം ഇരുമ്പ്, 50 മില്ലിഗ്രാം വിറ്റാമിന്‍ സി, 27009 യൂണിറ്റ് ‘വിറ്റാമിന്‍ എ’ എന്നിവ അടങ്ങിയിട്ടുണ്ട്. ഈ സവിശേഷ ചെടിയുടെ ഇലകളുടെ ദിവ്യവും വശ്യവുമായ രുചിയും സൗരഭ്യ വാസനയുമെല്ലാം വിഭവങ്ങളെ കൂടുതൽ ഉണർവാക്കി നിലനിർത്തുന്നു. പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, റായ്താ, പലതരം പാനീയങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്. അത്ഭുതകരമായ രോഗശാന്തി ഗുണങ്ങൾ കുടികൊള്ളുന്ന ഔഷധസസ്യങ്ങളിൽ ഒന്നായതുകൊണ്ടു തന്നെ പണ്ടുമുതൽകേ തന്നെ പുതിന ഇലകളെ ഒരു മൗത്ത് റിഫ്രെഷനറായി കണക്കാക്കി വരുന്നു. പുതിനയുടെ ചില ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം….. ശരീരത്തില്‍ ചതവുപറ്റുകയോ വ്രണങ്ങള്‍ ഉണ്ടാവുകയോ ചെയ്താല്‍ പുതിനനീരും വെളിച്ചെണ്ണയും ചേര്‍ത്ത് പുറമെ പുരട്ടിയാല്‍ ​ഗുണം ചെയ്യും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കുന്നു. വയറുവേദനയെ ശമിപ്പിക്കാനും ദഹനക്കേട്, വയറുവീക്കം എന്നിവ കുറയ്ക്കാനും സഹായിക്കുന്ന ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ, ഗുണങ്ങൾ പുതിനയിലുണ്ട്. തലവേദനമാറാൻ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. പല്ലുവേദനയ്ക്ക് പുതിനനീര് പഞ്ഞിയില്‍ മുക്കി വെച്ചാല്‍ വേദനമാറും. ഇടവിട്ടുള്ള ചുമ, ജലദോഷം, തുമ്മൽ, മൂക്കടപ്പ്, പനി എന്നിവ കുറയ്ക്കാൻ പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ നല്ലതാണ്. പുതിനയിലയിൽ ഫോസ്ഫറസ്, കാൽസ്യം തുടങ്ങിയ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുന്നു. ഗര്‍ഭകാലഛര്‍ദ്ദിക്ക് ചെറുനാരങ്ങാനീരും പുതീനനീരും തേനും സമം കൂട്ടി ദിവസം 3 നേരം കഴിച്ചാല്‍ (7 ദിവസം) ഛര്‍ദ്ദി ശമിക്കുന്നതാണ്. പുതീനനീരും ചെറുനാരങ്ങാനീരും ചേര്‍ത്ത് ചെന്നിയില്‍ പുരട്ടിയാല്‍ തലവേദന മാറും. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. പല്ലിനെ ശുദ്ധീകരിക്കുവാന്‍ പുതിനയില കഴിക്കുന്നത് ​ഗുണം ചെയ്യും. വായ്നാറ്റത്തെ അകറ്റുന്നതും രോഗാണുക്കളെ നശിപ്പിക്കുന്നതും ഊനിനെ ശക്തിപ്പെടുത്തുന്നതിനും പുതിനയില മികവുറ്റ ഒന്നാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നിങ്ങളുടെ ശ്രദ്ധയും വൈജ്ഞാനിക പ്രവർത്തനങ്ങളും ഉത്തേജിപ്പിക്കാനാകുമെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്നു. പുതിനയിലയിലെ സജീവ ഘടകങ്ങൾ ഓർമ്മ ശക്തിയും മാനസിക ജാഗ്രതയും മെച്ചപ്പെടുത്തി കൊണ്ട് തലച്ചോറിൻ്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു. പുതിനയില ഇട്ട വെള്ളം ഉപയോ​ഗിച്ച് കുളിക്കുന്നത് ശരീരത്തെ അണുനശിക്കാൻ ഏറെ നല്ലതാണ്. വിണ്ടുകീറിയ പാദങ്ങള്‍ കൂടുതൽ സുരക്ഷിതമാക്കാൻ പുതിനയില ഏറെ നല്ലതാണ്. പുതിനയില ഉപയോഗിച്ച് വളരെക്കാലമായി നിങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന കറുത്തപുള്ളികള്‍ മാറ്റാം. മുഖത്ത് കറുത്തപുള്ളികള്‍ ഉള്ള ഭാഗത്ത് പുതിനയില പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. പതിവായി ഉപയോഗിച്ചാല്‍ കാലക്രമേണ കറുത്തപുള്ളികള്‍ പൂര്‍ണ്ണമായും മാറികിട്ടും. *ഔഷധഗുണമുള്ള ഭക്ഷ്യവസ്തു തക്കാളി, ഉള്ളി, കക്കരി, പുതീന, കൊത്തമല്ലിയില, വെള്ളരിക്ക എന്നിവ നുറുക്കിയതും വിനാഗിരി, ചെറുനാരങ്ങാനീര് എന്നിവയും ഉപ്പ്, പച്ചമുളകും കൂട്ടി ഉപ്പിലിട്ടത് ഉണ്ടാക്കി നിത്യേന മറ്റ് ആഹാരത്തോടൊപ്പം കഴിക്കുന്നത് ഔഷധഗുണമുള്ള ഭക്ഷ്യവസ്തുവാണ്. ആഹാരവസ്തുക്കളിലുണ്ടാകുന്ന അണുക്കളെ ഈ അച്ചാര്‍ നശിപ്പിക്കും. ഇത് മൂത്രത്തെ വര്‍ധിപ്പിക്കുന്നതുമൂലം രക്തത്തില്‍ നിന്നും ആവശ്യമായ രാസവസ്തുക്കളെ നീക്കം ചെയ്ത് ശരീരത്തിന് പുതുജീവന്‍ നല്കുന്നു. *വേദനയോടുകൂടിയ ആര്‍ത്തവം വയറുവേദനയ്ക്ക് പുതീനനീരില്‍ കുരുമുളകുപൊടിയും തേനും ചേര്‍ത്ത് കുടിച്ചാല്‍ മതി. വേദനയോടുകൂടിയ ആര്‍ത്തവം മാറാന്‍ ആര്‍ത്തവാരംഭം പ്രതീക്ഷിക്കുന്നതിന്റെ 5 ദിവസം മുമ്പ് മുതല്‍ ആര്‍ത്തവം കാണുന്ന ദിവസം വരെ പുതീനനീര് ചൂടാക്കി അല്പം മധുരവും ചേര്‍ത്ത് ദിവസവും 15 മില്ലി വീതം 3 നേരം കഴിച്ചാല്‍ തീര്‍ച്ചയായും ശമനം ലഭിക്കും. *പേന്‍ ഇല്ലാതാക്കും നിങ്ങളുടെ തലയില്‍ പേന്‍ ഉണ്ടെന്ന് കരുതുക. പുതിന എണ്ണ ഉപയോഗിച്ച് അനായാസം ഈ പ്രശ്നത്തിന് പരിഹാരം കാണാനാകും. ആഴ്ചയില്‍ 3-4 തവണ പുതിന എണ്ണ തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. ഏതാനും ദിവസത്തെ ഉപയോഗം കഴിയുമ്പോള്‍ തന്നെ നിങ്ങളുടെ തലയും മുടിയും പേന്‍ മുക്തമാകും.
Copyright © 2018 www.meditv.in |All Rights Reserved.