• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ഉപ്പിന്റെ അമിത ഉപയോഗം….അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ആഹാര പദാര്‍ത്ഥങ്ങളില്‍ ഒഴിച്ചു കൂടാന്‍ പറ്റാത്ത ഒന്നാണ് ഉപ്പ്. കറികള്‍ക്ക് രുചി വേണമെങ്കില്‍ ഉപ്പു ചേര്‍ക്കണം. ഉപ്പിടാതെ ഒരു കറിയും ഉണ്ടാക്കാറില്ല. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ നമ്മുടെ ശരീരത്തില്‍ എത്തുന്ന ഉപ്പിന്റെ അളവ് നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്. കറികള്‍, അച്ചാറുകള്‍, എണ്ണപ്പലഹാരങ്ങള്‍, മറ്റ് ആഹാര പദാര്‍ത്ഥങ്ങള്‍ തുടങ്ങിയവയിലൂടെ ദിവസവും ഇരുപതു ഗ്രാം ഉപ്പാണ് ഓരോ ആളുകളുടേയും ശരീരത്തിലേക്കെത്തുന്നത്. എന്നാല്‍ അമിതമായ ഉപ്പിന്റെ ഉപയോഗം ശരീരത്തിന് വളരെ ദോഷം ചെയ്യുന്നു. അതിനാല്‍ ഉപ്പിന്റെ അളവ് കുറയ്ക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്. ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ ഹൃദയസംബന്ധമായ അസുഖങ്ങളും കിഡ്‌നി സംബന്ധമായ അസുഖങ്ങളും വരാനുളള സാധ്യത വളരെ കൂടുതലാണ്. കൂടാതെ കാത്സ്യം കൂടുതല്‍ അളവില്‍ ശരീരത്തില്‍ നിന്ന് നഷ്ടമാകുകയും ചെയ്യുന്നു. രക്തസമ്മര്‍ദ്ദം കൂടാനുളള സാധ്യതയും കൂടുതലാണ്. ശരീരത്തിന് ആവശ്യമായ സോഡിയം നമ്മുടെ ശരീരത്തിലെത്തുന്നത് ഉപ്പിലൂടെയാണ്. അജിനോമോട്ടോ, സോയാസോസ്, ടൊമാറ്റോ സോസ് തുടങ്ങി നാം കഴിക്കുന്ന എല്ലാ ഭക്ഷ്യ വസ്തുക്കളിലും സോഡിയം അടങ്ങിയിട്ടുണ്ട്. ഉപ്പിന്റെ അമിത ഉപയോഗം കാരണം ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ശരീരത്തില്‍ ഉപ്പു കൂടുന്നത് ആരോഗ്യത്തെ ബാധിക്കുന്നു. അതിനാല്‍ ഉപ്പ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. ക്ഷീണം തോന്നുമ്പോള്‍ ഉപ്പിട്ടു നാരങ്ങാ വെളളം കുടിക്കാന്‍ പാടുളളതല്ല. നാരങ്ങ വെള്ളം, കഞ്ഞി വെള്ളം എന്നിവ ഉപ്പ് ചേര്‍ക്കാതെ കുടിക്കുക. ബിപി കുറയുമ്പോള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കാനായി ഉപ്പ് അധികം കഴിക്കുന്നത് ദോഷം ചെയ്യും. ഫാസ്റ്റ് ഫുഡുകളും പായ്ക്കറ്റ് ഭക്ഷണങ്ങളും ഒഴിവാക്കുക. പ്രായമായവരില്‍ കിഡ്‌നി രോഗലക്ഷണമായി സോഡിയം കുറയുന്നു. എന്നാല്‍ അത് കൂട്ടാനായി അമിതമായി ഉപ്പ് കഴിക്കാന്‍ പാടുകയില്ല. ഡോക്ടറുടെ നിര്‍ദേശ പ്രകാരമല്ലാതെ ഉപ്പ് അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാണ്.
Copyright © 2018 www.meditv.in |All Rights Reserved.