• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Beauty Articles


വ്യായാമവും മേക്കപ്പും ഒരുമിച്ച് വേണ്ട

മുഖസൗന്ദര്യത്തിന് വേണ്ടി ഏത് തരത്തിലുള്ള മേക്കപ്പിനും ഇന്നത്തെ തലമുറ തയ്യാറാണ്. എന്നാൽ മേക്കപ്പ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ ഉണ്ട്. മേക്കപ്പ് എപ്പോൾ ഉപയോഗിക്കണം, എപ്പോൾ ഉപയോഗിക്കരുത് എന്നീ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇവ ശ്രദ്ധിച്ചില്ലെങ്കിൽ ഗുണത്തേക്കാളേറെ ദോഷമായിരിക്കും നിങ്ങളെ കാത്തിരിക്കുന്നുണ്ടാവുക. വ്യായാമം ചെയ്യുന്ന വേളയിൽ മേക്കപ്പ് ഉപയോഗിക്കരുത് എന്നതാണ് ആദ്യം മനസിലാക്കേണ്ടത്. വ്യായാമം ചെയ്യുന്ന സമയത്ത് നമ്മുടെ ശരീര താപനില വർധിക്കുന്നു. ഈ സമയത്ത് ശരീരത്തെ തണുപ്പിക്കാനുള്ള വഴിയാണ് വിയർപ്പ്. മേക്കപ്പ് ഉപയോഗിക്കുമ്പോൾ ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നു. അതിനാൽ വ്യായാമം ചെയ്യുന്ന സമയത്ത് മേക്കപ്പ് ചെയ്തിട്ടുണ്ടെങ്കിൽ ഇത് വിയർപ്പ് ഉൽപ്പാദനത്തെ പ്രതികൂലമായി ബാധിക്കാൻ കാരണമാകുന്നു. കൂടാതെ മേക്കപ്പിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ വിയർപ്പുമായി ചേരുകയും ഇത് ചർമ്മത്തിന് ദോഷം ചെയ്യുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോൾ മാത്രമല്ല, വ്യായാമം ചെയ്യുന്നതിന് തൊട്ടുമുമ്പ് പോലും മേക്കപ്പ് ഉപയോഗിക്കാൻ പാടില്ല. വെറുമൊരു തുണികൊണ്ട് തുടയ്ക്കുന്നതിന് പകരം മേക്കപ്പ് റിമൂവർ ഉപയോഗിച്ച് മേക്കപ്പ് മുഴുവനായും കളയേണ്ടതാണ്. അതേ സമയം സാലിസിലിക് ആസിഡ് അടങ്ങിയ വസ്തുക്കൾ മേക്കപ്പ് കളയാൻ ഉപയോഗിക്കുന്നത് നല്ലതല്ല. വ്യായാമം ചെയ്യുമ്പോഴും വ്യായാമത്തിന് തൊട്ടുമുമ്പും മാത്രമല്ല, വ്യായാമത്തിന് ശേഷവും മേക്കപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല. വ്യായാമത്തിന് ശേഷം ശരീരത്തിൽ വിയർപ്പും പൊടിപടലങ്ങളും നിറഞ്ഞിട്ടുണ്ടാകും. അതിനാൽ തന്നെ വ്യായാമം കഴിഞ്ഞ് അപ്പോൾ തന്നെ മേക്കപ്പ് ചെയ്യാതിരിക്കുക. വ്യായാമത്തിന് ശേഷം, ചർമ്മം വൃത്തിയാക്കിയതിന് ശേഷം മാത്രം മേക്കപ്പ് ചെയ്യുക. മേക്കപ്പ് ചെയ്യുന്നതിന് മുൻപ് മുഖം നല്ല രീതിയിൽ കഴുകുകയും വൃത്തിയുള്ള ടവൽ ഉപയോഗിച്ച് തുടയ്ക്കുകയും വേണം. ചർമ്മത്തിന് ദോഷകരമായ രാസവസ്തുക്കൾ അടങ്ങിയ മേക്കപ്പ് വസ്തുക്കൾ ഉപയോഗിക്കാതിരിക്കാനും ശ്രമിക്കുക
Copyright © 2018 www.meditv.in |All Rights Reserved.