• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


നെല്ലിക്കയോടൊപ്പം ഇവ കൂടി ചേരുമ്പോള്‍ ആരോഗ്യത്തിന് അത്യുത്തമം

ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഉത്തമമാണ് നെല്ലിക്ക. പച്ചയായും ജ്യൂസ് ആക്കിയും എല്ലാം നമുക്ക് നെല്ലിക്ക കഴിക്കാവുന്നതാണ്. ഔഷധ മൂല്യങ്ങളുടെ കലവറയാണ് നെല്ലിക്ക. ആരോഗ്യത്തിന് സഹായിക്കുന്നതിന് പലവിധ ഗുണങ്ങള്‍ നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. അസിഡിറ്റി പരിഹരിക്കാന്‍ ഏറെ ഉത്തമമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് അസിഡിറ്റി ഇല്ലാതാക്കുന്നു. കൂടാതെ നെല്ലിക്ക ചൂര്‍ണം പശുവിന്‍ പാലില്‍ മിക്സ് ചെയ്ത് കഴിക്കുന്നതും നല്ലതാണ്. ഇത് ശീലമാക്കിയാല്‍ അസിഡിറ്റി കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് പെട്ടെന്ന് തന്നെ പരിഹാരം കാണാം. മൂത്ര തടസ്സം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്കും ഏറെ സഹായകമാണ് നെല്ലിക്ക. നെല്ലിക്ക നീരില്‍ അല്‍പം തേന്‍ ചേര്‍ത്ത് കഴിക്കുന്നത് മൂത്രാശയ അണുബാധ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.പ്രമേഹത്തെ നിയന്ത്രിക്കാൻ ദിവസവും രാവിലെ വെറും വയറ്റില്‍ നെല്ലിക്ക നീരിൽ അല്‍പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഇത് കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ബലക്ഷയം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും നെല്ലിക്ക നീര് സഹായിക്കുന്നു. നെല്ലിക്ക നീരില്‍ അല്‍പം തേനും ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുന്നത് ബലക്ഷയം ഇല്ലാതാക്കുന്നു. ചെങ്കണ്ണിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് നെല്ലിക്ക നീര്. അതിൽ അല്‍പം തേനില്‍ ചേര്‍ത്ത് കണ്ണില്‍ തേയ്ക്കുന്നത് ചെങ്കണ്ണിന് വളരെ നല്ലതാണ്. വിളര്‍ച്ച പല വിധത്തിലും സ്ത്രീകളെ ബാധിക്കുന്നു. അതിനാല്‍ നെല്ലിക്ക നീരില്‍ ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നത് വിളര്‍ച്ച ഇല്ലാതാക്കാന്‍ സഹായിക്കുന്നു. കൂടാതെ സൗന്ദര്യ സംരക്ഷണത്തിനും ഉത്തമമാണ് നെല്ലിക്ക. നെല്ലിക്കയും തേനും ചേര്‍ത്ത് ദിവസവും കഴിക്കുന്നത് യൗവ്വനം സംരക്ഷിക്കാന്‍ സഹായിക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.