• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


കസ്‌ക‌സിന്റെ ആരോഗ്യ ഗുണങ്ങള്‍

പല വിഭവങ്ങളിലും ചേര്‍ക്കുന്ന ഒന്നാണ് കസ്‌കസ്. ചെറിയ കറുപ്പിനു മേല്‍ വെള്ള ആവരണമുള്ള ഈ വിത്ത് ഐസ്‌ക്രീമിലും മറ്റും സാധാരണയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കസ്‌കസിന്റെ ആരോഗ്യപരമായ ഗുണങ്ങള്‍ അധികമാരും ശ്രദ്ധിച്ചു കാണില്ല. ശരീരത്തിനാവശ്യമായ നിരവധി ഗുണങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീന്‍, കാല്‍സ്യം, അയേണ്‍, തയാമീന്‍, റൈബോഫ്ളേവിന്‍, മഗ്‌നീഷ്യം, സിങ്ക് എന്നിവയെല്ലാം തന്നെ ഇതില്‍ അടങ്ങിയിട്ടുണ്ട്. പലരേയും അലട്ടുന്ന തടി, വയര്‍ പ്രശ്നങ്ങള്‍ക്ക് കസ്‌കസ് വഴി പരിഹാരം കാണാം. ഇതിലടങ്ങിയ നാരുകളാണ് തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകം. ഒരു ടീസ്പൂണ്‍ കസ്‌കസ് ഒരു ഗ്ലാസ് വെള്ളത്തില്‍ ഇട്ടുവെച്ച ശേഷം ഈ വെള്ളം കുടിയ്ക്കാം. ഇത് ദഹന പ്രക്രിയ ശക്തിപ്പെടുത്തി കൊഴുപ്പു കത്തിച്ചു കളഞ്ഞ് തടിയും വയറും കുറയ്ക്കുന്നു. ഈ വെള്ളത്തില്‍ അല്‍പം നാരങ്ങാനീരും തേനും ചേര്‍ത്തു കുടിയ്ക്കുന്നതും വളരെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന കലോറി വളരെ കുറവാണ്. വൈറ്റമിന്‍ എ, ബി കോംപ്ലക്സ്, ഇ, കെ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. വയറും തടിയും കുറയ്ക്കുന്നിനൊപ്പം തന്നെ പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുന്നു. ഇത് രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാതെ സംരക്ഷിക്കുന്നു. ശരീരത്തിന് രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്. സിങ്കിന്റെ ഗുണം അടങ്ങിയതിനാല്‍ തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്കുള്ള നല്ലൊരു പരിഹാരമാണ് കസ്‌കസ്. കിഡ്നിയുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണിത്. കിഡ്നി സ്റ്റോണ്‍ പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള ഇല്ലാതാക്കാന്‍ കസ്‌കസിനു സാധിക്കുന്നു. ഇവ കിഡ്നിയില്‍ അടിഞ്ഞു കൂടുന്ന കാല്‍സ്യത്തെ വലിച്ചെടുത്ത് ഇവ കിഡ്നി സ്റ്റോണ്‍ ആയി മാറുന്നതു തടയുന്നു. ശരീരത്തിന് ഊര്‍ജം നല്‍കുകയും, അലര്‍ജി, ശ്വസന പ്രശ്നങ്ങള്‍ അകറ്റാനും സഹായിക്കുന്ന ഒരു പാനീയം കൂടിയാണിത്. നാരങ്ങാവെള്ളത്തിലും മോരും വെള്ളത്തിലുമെല്ലാം ഇതു ചേര്‍ത്തു കുടിയ്ക്കാവുന്നതാണ്. മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. തൈരും വെളുത്ത കുരുമുളകും കസ്‌കസും ചേര്‍ത്ത് അരച്ചു തലയിൽ പുരട്ടി അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. ഇതിലൂടെ താരന്‍ ഇല്ലാതാക്കുകയും മുടിയുടെ അറ്റം പിളരുന്നത് ഇത് ഒഴിവാക്കുകയും ചെയ്യും. ആന്റി ബാക്ടീരിയില്‍, വൈറല്‍ ഗുണങ്ങളുള്ള ഒന്നു കൂടിയാണ് കസ്‌ക്‌സ്
Copyright © 2018 www.meditv.in |All Rights Reserved.