• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


മൂക്കിലുണ്ടാകുന്ന ദശ തുടക്കത്തില്‍ തിരിച്ചറിഞ്ഞാല്‍ അതില്ലാതാക്കാന്‍ ഈ മരുന്ന് മതി

സാധാരണയായി ആളുകളില്‍ കണ്ടുവരുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് മൂക്കിലെ ദശ. പലര്‍ക്കും ഇങ്ങനെ കണ്ടു വരാറുണ്ട്. ദശയുടെ സ്വഭാവം അനുസരിച്ചാണ് അതിന്റെ ചികിത്സയും. മൂക്കിലെ ദശ പെട്ടെന്ന് തന്നെ മാറ്റിയെടുക്കാവുന്ന ഒരു ഒറ്റമൂലിയുണ്ട്. എന്നാല്‍ ദശയുടെ ആരംഭ കാലഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞാല്‍ മാത്രമേ ഈ ഒറ്റമൂലി ഫലപ്രദമാകുകയുള്ളൂ. നാട്ടിന്‍ പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന രണ്ട് ആയുര്‍വേദ സസ്യങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ തന്നെ തയ്യാറാക്കിയെടുക്കാവുന്ന ഒന്നാണിത്. ഇതിനായി പാടത്തും പറമ്പിലും സുലഭമായി ലഭിക്കുന്ന പൂവാംകുരുന്നിലയും മുക്കുറ്റിയും സമൂലം എടുത്ത് നന്നായി ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുക്കുക. നിരവധി ഔഷധ ഗുണങ്ങളുളള സസ്യങ്ങളാണ് പൂവാംകുരുന്നിലയും മുക്കുറ്റിയും. ഇതില്‍ അല്‍പം പോലും വെള്ളം ചേര്‍ക്കാന്‍ പാടുള്ളതല്ല. ആദ്യം ചതച്ചെടുത്തതിനു ശേഷം കൈയ്യില്‍ വച്ച് തന്നെ നന്നായി പിഴിഞ്ഞ് നീര് എടുക്കാവുന്നതാണ്. ശേഷം ദിവസവും രണ്ടുനേരം ഓരോ തുള്ളി വീതം രണ്ടു മൂക്കിലും ഉറ്റിച്ചു കൊടുക്കുക. ഇരുപത്തിയൊന്ന് ദിവസം കൊണ്ടു തന്നെ മൂക്കിലെ ദശ വളര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാന്‍ സാധിക്കും. എന്നാല്‍ ഇത് ആരംഭഘട്ടത്തില്‍ തിരിച്ചറിഞ്ഞാല്‍ മാത്രമേ സാധിക്കുകയുള്ളൂ. അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള മരുന്നുകളും ആവശ്യമെങ്കില്‍ സര്‍ജറിയും വേണ്ടിവരും. ജെല്ലി പോലെ മൃദുവായ കട്ടികുറഞ്ഞ ദശയും കട്ടികൂടിയ ദശയും ഉണ്ട്. കട്ടികുറഞ്ഞ ദശയാണെങ്കില്‍ മാത്രമേ മരുന്നു കൊണ്ട് മാറുകയുള്ളു. കട്ടികൂടിയ ദശ നീക്കം ചെയ്യാന്‍ സര്‍ജറി തന്നെനടത്തണം. പാപ്പിലോമാ, ഗ്രാനുലോമ, ഹെര്‍മനോമ എന്നിവയാണ് മൂക്കിലുണ്ടാകുന്ന ദശകള്‍ക്കു പറയുന്ന പേര്. സര്‍ജറി ഇല്ലാതെ അവ കരിച്ചു കളയാനും സാധിക്കും.
Copyright © 2018 www.meditv.in |All Rights Reserved.