• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ചുമ കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടോ…..എന്നാല്‍ ഇതാ ഒരു ഒറ്റമൂലി

ആളുകളെ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്ന ഒന്നാണ് ചുമ. അലര്‍ജി, മറ്റ് അസുഖങ്ങള്‍ തുടങ്ങി പല കാരണങ്ങള്‍ കൊണ്ട് ചുമ ഉണ്ടായേക്കാം. എന്നാല്‍ ചിലസമയങ്ങളില്‍ ചുമച്ചു തുടങ്ങിയാന്‍ പിന്നെ പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ബുദ്ധിമുട്ടിലാകുന്നു. രാത്രി കാലങ്ങളിലാണ് കൂടുതലായും ചുമ വരാറുള്ളത് . രാത്രിയിലെ ചുമ കാരണം അധിക ആളുകള്‍ക്കും ഉറങ്ങാന്‍ പോലും സാധിക്കാറില്ല. എന്നാല്‍ ഈ ചുമ ഇല്ലാതാക്കാന്‍ ഒരു ഒറ്റമൂലിയുണ്ട്. നമ്മുടെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ടു തന്നെ വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണിത്. ഇതിനായി പത്ത് ഗ്രാം കുരുമുളക് , ഇരുപത് ഗ്രാം തിപ്പലി, അറുപത് ഗ്രാം ജീരകം എന്നിവ നന്നായി ഉണക്കി പൊടിച്ചെടുക്കുക. ഇതിലേയ്ക്ക് ആറ് പിടി ചിറ്റാടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരും കൂടി ചേര്‍ത്ത് ഇരുമ്പു ചീനച്ചട്ടിയില്‍ നന്നായി വറ്റിച്ചെടുക്കുക.ഇത് ഉണങ്ങിയ ശേഷം സമം പനങ്കല്‍ക്കണ്ടം ചേര്‍ത്തു പൊടിച്ചു സൂക്ഷിക്കുക. ഈ ഔഷധം രാവിലെയും വൈകിട്ടും ചെറുതേനില്‍ ചേര്‍ത്ത് കഴിക്കുകയാണെങ്കില്‍ ചുമയും അത് മൂലമുണ്ടാകുന്ന ശ്വാസതടസ്സവും ഇല്ലാതാകുന്നു. ഈ ഔഷധം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എല്ലാ കൂട്ടുകളും ശരീരത്തിന് ഏറെ ഗുണപ്രദമായവയാണ്. ഇതിനു പുറമേ ആടലോടകത്തിന്റെ ഇല ഇടിച്ചു പിഴിഞ്ഞ് അതിന്റെ നീരെടുത്ത് അതേ അളവില്‍ തേനും ചേര്‍ത്ത് ദിവസം മൂന്നുനേരം കഴിച്ചാല്‍ ചുമ കുറയുന്നു. കൂടാതെ ആടലോടകം കഷായം വെച്ച് ദിവസം രണ്ടുനേരം കഴിക്കുന്നതും ചുമ ഇല്ലാതാക്കാന്‍ ഏറെ ഉത്തമമാണ്. കൂടാതെ ആടലോടകത്തിന്റെ നീരില്‍ തേനും കല്‍ക്കണ്ടവും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്കും ആസ്മയ്ക്കും ആശ്വാസം ലഭിക്കും. ഒരു ടീസ്പൂണ്‍ വീതം ദിവസം മൂന്നു നേരം വരെ ഇത് കഴിക്കാവുന്നതാണ്. ചുമ, കഫക്കെട്ട് , നീര്‍ക്കെട്ട് തുടങ്ങി എല്ലാം ശമിപ്പിക്കുന്നതിന് ഏറെ ഉത്തമമാണ് ഈ ഔഷധം. ആയുര്‍വേദ ഗുണങ്ങള്‍ ഏറെയുള്ള ആടലോടകം ആരോഗ്യത്തിന് ഉത്തമമാണ്.
Copyright © 2018 www.meditv.in |All Rights Reserved.