• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

Others Articles


ബ്രൊക്കോളി നിസാരക്കാരനല്ല; ഈ പച്ചക്കറി പതിവായി കഴിച്ചാലുള്ള ഗുണങ്ങള്‍

ആരോഗ്യകരമായ ജീവിതത്തിന് ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തണമെന്നത് നിങ്ങള്‍ നിരവധി തവണ കേട്ടിരിക്കാം. പ്രത്യേകിച്ച് പച്ച നിറത്തിലുള്ള പച്ചക്കറികള്‍. ഇത്തരം പച്ചക്കറികള്‍ പോഷകങ്ങളുടെ ശക്തി കേന്ദ്രമാണെന്നാണ് പറയപ്പെടുന്നത്.ഇവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ബ്രൊക്കോളി. ബ്രോക്കോളിയില്‍ പലതരം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ സി, സിങ്ക്, ചെമ്പ്, വൈറ്റമിന്‍ ബി, പ്രോട്ടീന്‍, ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിന്‍ കെ എന്നിവ ബ്രൊക്കോളിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.കാന്‍സറിനെ ചെറുക്കുന്ന ഏറ്റവും ശക്തിയുള്ള സള്‍ഫോറാഫെയ്‌നിന്റെ സമൃദ്ധമായ ശേഖരം തന്നെ ബ്രൊക്കോളിയിലുണ്ട്. ശരീരത്തിലെ വിഷാംശം കുറയ്ക്കുകയും അതുവഴി ശരീരത്തിലെ നീര്‍ വീക്കങ്ങളും മറ്റും കുറയ്ക്കുകയും ചെയ്യുന്ന ഒരു ഫൈറ്റോകെമിക്കല്‍ ആണ് സള്‍ഫോറഫെയ്ന്‍.ക്യാന്‍സര്‍ കോശങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ചയെ കുറയ്ക്കുകയും അതുവഴി കാന്‍സര്‍ മുഴകളുടെ വളര്‍ച്ച ചെറുക്കുകയും ചെയ്യാന്‍ ബ്രൊക്കോളിയ്ക്ക് കഴിയുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
Copyright © 2018 www.meditv.in |All Rights Reserved.