• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; രോഗലക്ഷണമില്ലാത്തവരും വൈറസ് വാഹകരെന്ന് പഠനം

കൊറോണ രോഗലക്ഷണം പ്രകടമാകാത്തവരും വൈറസ് വാഹകരാകാമെന്ന് പുതിയ പഠനം. രോഗലക്ഷണമില്ലാത്തവരില്‍ ലക്ഷണമുള്ളവരുടെതിന് സമാനമായി മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉണ്ടായേക്കാമെന്നാണ് ദക്ഷിണ കൊറിയയുടെ പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.സൂന്‍ചുന്‍ഹ്യാങ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. മാര്‍ച്ച് ആറിനും 26 നും ഇടയില്‍ ഐസൊലേഷനില്‍ കഴിയുന്ന 303 പേരില്‍ നിന്ന് ശേഖരിച്ച സ്രവങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ പുതിയ നിഗമനത്തിലെത്തിയത്. 22 മുതല്‍ 36 വരെ പ്രയമുണ്ടായിരുന്ന ഇവരില്‍ മൂന്നിൽ രണ്ട് ഭാഗവും സ്ത്രീകളായിരുന്നു. അതില്‍ 193 പേര്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നവുരും 110 പേര്‍ രോഗലക്ഷണങ്ങളൊന്നും ഇല്ലാത്തവരുമായിരുന്നെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാതിരുന്ന 89 പേര്‍ പിന്നീട് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചു. ഐസൊലേഷനില്‍ പ്രവേശിച്ചതിന്റെ എട്ടാം ദിനമാണ് എല്ലാവരില്‍ നിന്നും സാംപിള്‍ പരിശോധനയ്ക്കായി സ്വീകരിച്ചത്. രോഗലക്ഷണങ്ങളുള്ളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ ടെസ്റ്റ് നെഗറ്റീവാകാന്‍ എടുക്കുന്ന സമയം കുറവാണ്. 17 മുതല്‍ 19.5 ദിസത്തിനുള്ളില്‍ ഇവരുടെ ഫലം നെഗറ്റീവാകുന്നുണ്ട്. അതേസമയം പഠനത്തില്‍ വൈറസിന്റെ സാന്നിധ്യമുണ്ടോ എന്നു മാത്രമാണ് പരിശോധിച്ചത്. ഇതി വൈറസ് വ്യാപനത്തിന് കാരണമാകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.