• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സൗദി അറേബ്യയിൽ കൊറോണയിൽ നിന്നും രോഗമുക്തരാകുന്നവരുടെ തോത് 87 ശതമാനമായി ഉയർന്നു

സൗദി അറേബ്യയിൽ 1567 പുതിയ കൊറോണ വൈറസ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 285793 ആയതായി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. 38 മരണങ്ങൾ കൂടി സ്ഥിരീകരിച്ചതോടെ ആകെ മരണസംഖ്യ 3093 ആയി. 1859 പേർ കൂടി പുതുതായി രോഗമുക്തി നേടിയതോടെ വീണ്ടെടുക്കൽ നിരക്ക് 87.11 ശതമാനമായി ഉയർന്നു. 285793 രോഗബാധിതരിൽ 248948 പേർ പൂർണ്ണമായും സുഖം പ്രാപിച്ചതായാണ് കണക്ക്. നിലവിൽ ചികിത്സയിൽ ഉള്ള 33752 രോഗികളിൽ 1892 കേസുകൾ ഗുരുതരാവസ്ഥയിൽ തുടരുന്നു. പുതുതായി സ്ഥിരീകരിച്ച കേസുകൾ മക്കയിൽ 268, അസിറിൽ 259, റിയാദിൽ 208 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ സ്ഥിരീകരിച്ച പ്രദേശങ്ങൾ.
Copyright © 2018 www.meditv.in |All Rights Reserved.