• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കോഴിക്കോട് കോര്‍പ്പറേഷനില്‍ ഇതുവരെ 636 പേര്‍ക്ക് കൊറോണ; 109 പേര്‍ വിവിധ ഭാഷാ തൊഴിലാളികള്‍

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഇതുവരെ 636 കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 109 പേരും വിവിധഭാഷാ തൊഴിലാളികളാണ്. നഗരത്തിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 23 വിവിധ ഭാഷാ തൊഴിലാളികള്‍ക്കാണ് പുതുതായി രോഗം സ്ഥിരികരിച്ചത്. ഇവിടെ 155 പേരിലാണ് പരിശോധന നടത്തിയത്. നാട്ടില്‍ പോയി തിരികെ ജോലിക്കായി ജില്ലയിലെത്തുന്ന മുഴുവന്‍ വിവിധ ഭാഷാ തൊഴിലാളികളെയും പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയും വിവിധ ഭാഷാ തൊഴിലാളികള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം, കൊറോണ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫറോക്ക് ക്ലസ്റ്റര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇതോടെ ജില്ലയിലെ ക്ലസ്റ്ററുകളുടെ എണ്ണം 16 ആയി. ഫറോക്ക് ക്ലസ്റ്ററില്‍ 21 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 15 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. മുഖദാര്‍ വാര്‍ഡും കുറ്റിച്ചിറ വാര്‍ഡും ഉള്‍പ്പെട്ട കുറ്റിച്ചിറ ക്ലസ്റ്ററില്‍ രണ്ടിടങ്ങളിലായി 58 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവില്‍ കുറ്റിച്ചിറ ക്ലസ്റ്ററില്‍ 20 പേരാണ് ചികിത്സയിലുള്ളത്. വലിയങ്ങാടി, വെള്ളയില്‍, മീഞ്ചന്ത, കല്ലായി ചെക്യാട്, ഒളവണ്ണ, ചാലിയം, വടകര, വില്ല്യാപ്പള്ളി, പുതുപ്പാടി, തിരുവള്ളൂര്‍, നാദാപുരം, ഏറാമല, ചോറോട് എന്നിവയാണ് മറ്റു ക്ലസ്റ്ററുകള്‍. കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രം അഞ്ച് ക്ലസ്റ്ററുകളുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.