• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും കൊറോണ പരിശോധന ഫലം നെഗറ്റീവ്

കരിപ്പൂര്‍ വിമാന ദുരന്ത പ്രദേശം സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തില്‍ പോയ മുഖ്യമന്ത്രി പിണറായി വിജയന്റെയും ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെയും കൊറോണ ഫലം നെഗറ്റീവ്. ഇരുവരുടെയും ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആയതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. കൊറോണ സ്ഥിരീകരിച്ച മലപ്പുറം ജില്ലാ കളക്ടറുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയടക്കമുള്ളവര്‍ നിരീക്ഷണത്തില്‍ പോയത്. ഇവര്‍ക്കൊപ്പം നിരീക്ഷണത്തില്‍ പോയ മറ്റു മന്ത്രിമാരുടെ പരിശോധന ഫലങ്ങള്‍ അടുത്ത ദിവസങ്ങളിലായി വരുമെന്നാണ് വിവരം. മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിയ്ക്കുമൊപ്പം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, , മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, എസി മൊയ്തീന്‍, ഇപി ജയരാജന്‍, കെടി ജലീല്‍, വിഎസ് സുനില്‍ കുമാര്‍ എന്നിവരാണ് നിരീക്ഷണത്തില്‍ പോയിരിക്കുന്നത്. ഇതില്‍ മന്ത്രി വി.എസ് സുനില്‍ കുമാര്‍, എസി മൊയ്തീന്‍, ഇപി ജയരാജന്‍ എന്നിവരുടെ ആന്റിജന്‍ പരിശോധന ഫലങ്ങള്‍ നേരത്തെ നെഗറ്റീവ് ആയിരുന്നു.
Copyright © 2018 www.meditv.in |All Rights Reserved.