• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ജലദോഷപ്പനിക്കാര്‍ക്ക് 5 ദിവസത്തിനുള്ളില്‍ ആന്റിജന്‍ ടെസ്റ്റ്; കൊറോണ പരിശോധനയ്ക്ക് പുതിയ മാര്‍ഗ രേഖ പുറത്തിറക്കി

സംസ്ഥാനത്ത് കൊറോണ പരിശോധനയ്ക്ക് പുതിയ മാര്‍ഗ രേഖ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ജലദോഷപ്പനിക്കാര്‍ക്ക് അഞ്ച് ദിവസത്തിനകം ആന്റിജന്‍ പരിശോധന നടത്താനാണ് നിര്‍ദ്ദേശം. ശ്വാസകോശ രോഗങ്ങളുള്ളവര്‍ക്ക് എത്രയും വേഗം പിസിആര്‍ പരിശോധന നടത്തും. നേരത്തെ ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവരിലും കൊറോണ പരിശോധന നടത്തിയിരുന്നില്ല. സംശയകരമായ സാഹചര്യങ്ങളില്‍ നിന്നുള്ളവരെ മാത്രമാണ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നത്. ഇനി രോഗം ബാധിച്ച് അഞ്ചു ദിവസത്തിനുള്ളില്‍ എത്തുന്നവരാണെങ്കില്‍ കൊറോണ പരിശോധന നടത്തും. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്നും ഏതെങ്കിലും രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്ക് അഡ്മിഷന് മുന്‍പ് തന്നെ കൊറോണ പരിശോധന നടത്തി രോഗമുണ്ടോ ഇല്ലയോ എന്ന കാര്യം ഉറപ്പു വരുത്തും.
Copyright © 2018 www.meditv.in |All Rights Reserved.