• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; മലപ്പുറത്ത് ഇന്ന് മുതല്‍ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍

മലപ്പുറത്ത് ഇന്ന് മുതല്‍ എല്ലാ ഞായറാഴ്ചകളിലും സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്തി ജില്ലാ ഭരണകൂടം. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ആയിരിക്കുമെന്ന് ജില്ലാ ഭരണ കൂടം അറിയിച്ചു. ഞായറാഴ്ചകളില്‍ വിലക്ക് ലംഘിച്ച് ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നതായി നേരത്തെ പോലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഭരണകൂടം തീരുമാനിച്ചത്. അതേസമയം വിവാഹം, മരണം, മെഡിക്കല്‍ എമര്‍ജന്‍സി, മെഡിക്കല്‍ സ്ഥാപനങ്ങള്‍, പട്രോള്‍ പമ്പുകള്‍ എന്നിവയ്ക്ക് ലോക് ഡൗണ്‍ ബാധകമായിരിക്കില്ലെന്നും ഭരണ കൂടം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം കൊറോണ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ ഏര്‍പ്പെടുത്തിയിരുന്ന സമ്പൂര്‍ണ ലോക് ഡൗണ്‍ പിന്‍വലിച്ചിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.