• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ലോകത്ത് കൊറോണ രോഗികളുടെ എണ്ണം 2.17 കോടിയിലേക്ക് ; 14,321,853 രോഗമുക്തര്‍

ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. ഇതുവരെ 2.16 കോടിയിലധികം ആളുകള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 21,600,638 പേര്‍ക്ക് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആകെ രോഗബാധിതരില്‍ 14,321,853 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. നിലവില്‍ 6,509,912 പേരാണ് വിവിധ രാജ്യങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 99 ശതമാനം ആളുകളുടെയും ആരോഗ്യനില തൃപ്തികരമാണ്. 6,445,463 പേരുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു എന്നാണ് കണക്കുകള്‍. അതേസമയം ചികിത്സയില്‍ കഴിയുന്ന 64,449 പേരുടെ ആരോഗ്യനില മോശമായി തുടരുകയാണ്. കൊറോണ വ്യാപനം രൂക്ഷമായ അമേരിക്കയില്‍ ഇതുവരെ 5,529,789 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 2,900,188 പേര്‍ രോഗമുക്തി നേടി. 172,606 കൊറോണ മരണങ്ങളാണ് അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബ്രസീല്‍ 3,317,832 , ഇന്ത്യ 2,589,208, റഷ്യ 917,884, ദക്ഷിണാഫ്രിക്ക 583,653 എന്നിങ്ങനെയാണ് രാജ്യങ്ങളിലെ കൊറോണ രോഗികളുടെ എണ്ണം.
Copyright © 2018 www.meditv.in |All Rights Reserved.