• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഹൃദ്രോഗം, കാന്‍സര്‍ ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവ് പ്രഖ്യാപിച്ച് കോഴിക്കോട് ആസ്റ്റര്‍ മിംസ്

ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ അടിയന്തര ചികിത്സകള്‍ക്കും അവയവമാറ്റ ശസ്ത്രക്രിയകള്‍ക്കും കോഴിക്കോട് ആസ്റ്റര്‍ മിംസ് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല ആശുപത്രികളിലും ചികിത്സ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് ചികിത്സാ സൗകര്യം നല്‍കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ആഞ്ജിയോപ്ലാസ്റ്റി, ബൈപ്പാസ് ശസ്ത്രക്രിയ തുടങ്ങിയവ ആവശ്യമായി വരുന്നവര്‍ക്ക് 'ആശ്വാസ്' പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുറഞ്ഞ നിരക്കില്‍ ചികിത്സ ലഭ്യമാക്കുമെന്ന് കോഴിക്കോട് ആസ്റ്റര്‍ മിംസ് കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. ഷഫീഖ് മാട്ടുമ്മല്‍ അറിയിച്ചു. ഇളവുകളോടെയുള്ള ചികിത്സ ആവശ്യമുള്ളവര്‍ 80752 93629 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ്. വൃക്ക, കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ ആവശ്യമുള്ള രോഗികള്‍ 70257 19719 എന്ന നമ്പറിലും കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങിയ ചികിത്സകള്‍ ആവശ്യമായ കാന്‍സര്‍ രോഗികള്‍ 90612 82398, 81538 16625 എന്നീ നമ്പറുകളിലും ബന്ധപ്പെടേണ്ടതാണ്.
Copyright © 2018 www.meditv.in |All Rights Reserved.