• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പത്തനംതിട്ടയിൽ ഒരു കൊറോണ മരണം കൂടി; ജില്ലയിൽ മരണം 9 ആയി

പത്തനംതിട്ടയിൽ വീണ്ടും കൊറോണ മരണം. ഇലന്തൂർ സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 76 വയസായിരുന്നു. ക്യാൻസർ രോഗത്തെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്നു. ഇതോടെ ജില്ലയിൽ റിപ്പോർട്ട് ചെയ്ത കൊറോണ മരണം 9 ആയി. പത്തനംതിട്ടയില്‍ ഇന്നലെയും മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജില്ലയിൽ ഇന്നലെ മാത്രം 78 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്തുനിന്ന് വന്നതും 10 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരുമാണ്. 67 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ജില്ലയില്‍ ഇതുവരെ ആകെ 2405 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 1283 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്. കൊറോണ മൂലം ജില്ലയില്‍ ഇതുവരെ ഒന്‍പതു പേര്‍ മരണമടഞ്ഞു. ആകെ രോഗമുക്തരായവരുടെ എണ്ണം 1881 ആണ്. പത്തനംതിട്ട ജില്ലക്കാരായ 514 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 499 പേര്‍ ജില്ലയിലും, 15 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്.
Copyright © 2018 www.meditv.in |All Rights Reserved.