• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു

കോഴിക്കോട് എലിപ്പനി ബാധിച്ച് ആരോഗ്യ പ്രവര്‍ത്തക മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ താത്ക്കാലിക ശുചീകരണ തൊഴിലാളി നടക്കാവ് സ്വദേശിനിയായ സാബിറയാണ് മരിച്ചത്. 39 വയസായിരുന്നു. കൊറോണ വാര്‍ഡില്‍ ജോലി ചെയ്യുന്നതിനിടെയാണ് ഇവര്‍ക്ക് പനി ബാധിക്കുന്നത്. തുടര്‍ന്ന് ഇക്കഴിഞ്ഞ ഞായറാഴ്ച്ച ഇവരെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കൊറോണ പരിശോധനാ ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് ഇവര്‍ വീണ്ടും ജോലിയില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് ഇവര്‍ക്ക് വീണ്ടും പനി വരികയും എലിപ്പനി സ്ഥിരീകരിക്കുകയും ചെയ്തത്. കൊറോണയ്ക്ക് പിന്നാലെ എലിപ്പനിയും റിപ്പോര്‍ട്ട് ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മലിന ജലത്തിലിറങ്ങുന്ന എല്ലാവരും വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു.
Copyright © 2018 www.meditv.in |All Rights Reserved.