• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കേരളത്തില്‍ കൊറോണ ബാധിച്ച് മരിച്ചത് 218അല്ല, 365 പേര്‍;സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തള്ളി ഡോക്ടര്‍മാരുടെ കൂട്ടായ്മ

കൊറോണയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകള്‍ തള്ളി ഡോക്ടര്‍മാരുടെ കൂട്ടായ്മ. സര്‍ക്കാര്‍ ഔദ്യോഗികമായി പുറത്തുവിട്ട കൊറോണ മരണങ്ങളുടെ കണക്കിനേക്കാള്‍ 150ഓളം ആളുകള്‍ കൂടുതല്‍ മരിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് 218 മരണങ്ങളാണ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ ഇതുവരെ 365 പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പുറത്തുവിട്ട സമാന്തര പട്ടികയില്‍ പറയുന്നത്. കൃത്യമായി പറഞ്ഞാല്‍ 147 പേര്‍ അധികമായി രോഗം ബാധിച്ചു മരിച്ചിട്ടുണ്ട്. കേരളത്തിന്റെ കണക്കില്‍പ്പെടുത്താതെ സര്‍ക്കാര്‍ മാറ്റി നിര്‍ത്തിയ മാഹി സ്വദേശി മഹറൂഫിന് പട്ടികയിലിടം നല്‍കിയെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു കാര്യം. കണക്കുകളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഗൂഗിൾ പേജില്‍ ആര്‍ക്കും വിവരങ്ങള്‍ നല്‍കാം. ഇത്തരത്തില്‍ നല്‍കുന്ന വിവരങ്ങള്‍ ഒന്നിലധികം സ്രോതസുകളുടെ സഹായത്തോടെ ഉറപ്പാക്കും. ഇതിനു ശേഷമെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളൂ. ഐസിഎംആറിന്റെയും ലോകാരോഗ്യ സംഘടനയുടെയും മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് മാത്രമെ കണക്കുകള്‍ തയ്യാറാക്കുകയുള്ളൂ. കൊറോണ ഗുരുതരമായി ബാധിക്കുന്ന മറ്റ് അസുഖങ്ങളുള്ളവരുടെ മരണം പോലും സര്‍ക്കാര്‍ പട്ടികയില്‍ നിന്നൊഴിവാക്കുന്ന സാഹചര്യത്തിലാണ് ഡോക്ടര്‍മാരുടെ കൂട്ടായ്മ തന്നെ നേരിട്ട് രംഗത്ത് വന്നിരിക്കുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.