• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; രോഗബാധിതരുടെ എണ്ണം 30 ലക്ഷം കടന്നു; 69,239 പുതിയ കേസുകള്‍

രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം 30 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 30,44,941 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 912 മരണവും റിപ്പോര്‍ട്ട് ചെയ്തു. 56,706 പേര്‍ക്കാണ് കൊറോണയെ തുടര്‍ന്ന് രാജ്യത്ത് ഇതുവരെ ജീവന്‍ നഷ്ടപ്പെട്ടത്. 22,80,568 പേരാണ് കൊറോണയില്‍ നിന്നും രോഗമുക്തി നേടിയത്. 7,07,668 പേരാണ് വിവിധ ഭാഗങ്ങളിലായി ചികിത്സയിലുള്ളതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്രയിലാണ് രോഗവ്യാപനം ഏറ്റവും അധികം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയില്‍ 6,61,942 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്.
Copyright © 2018 www.meditv.in |All Rights Reserved.