• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ആലപ്പുഴയിൽ മൂന്ന് കൊറോണ മരണം കൂടി

ആലപ്പുഴ ജില്ലയിൽ മൂന്ന് കൊറോണ മരണം കൂടി. ആലപ്പുഴ നഗരസഭ, പുന്നപ്ര വടക്ക് പഞ്ചായത്ത്, ചേർത്തല നഗരസഭ എന്നിവടങ്ങളിലാണ് മരണമുണ്ടായിരിക്കുന്നത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. ആലപ്പുഴ നഗരസഭ 28-ാം വാർഡ് ഹൗസിംഗ് കോളനി ദാറുൽ റഹ്മാൻ മൻസിലിൽ ഫമിന (40) ആണ് മരിച്ചവരിൽ ഒരാൾ. വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് മരിച്ചത്. പ്രമേഹവും ,വൃക്ക സംബന്ധമായ രോഗവും ഉണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ കഴിഞ്ഞ 21നാണ് രോഗം സ്ഥിരീകരിച്ചത് പുന്നപ്ര വടക്ക് പഞ്ചായത്ത് പത്താം വാർഡിൽ പുത്തൻ വെളിയിൽ രാജനാണ് മരിച്ച മറ്റൊരാൾ. 69 വയസായിരുന്നു. കുഴഞ്ഞ് വീണതിനെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുള്ള രാജന് ഒരാഴ്ച മുമ്പാണ് കൊറോണ സ്ഥിരീകരിച്ചത്. ചേർത്തല നഗരസഭ എട്ടാം വാർഡിൽ തകിടി വെളിയിൽ ലീലയാണ് മരിച്ച മൂന്നാമത്തെയാൾ. 77വയസായിരുന്നു. വണ്ടാനം മെഡിക്കൽ കോളേജിൽ വച്ചാണ് മരണം സംഭവിച്ചത്. ഇവരുടെ രോഗ ഉറവിടം വ്യക്തമല്ല.
Copyright © 2018 www.meditv.in |All Rights Reserved.