• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ആശങ്കയൊഴിയാതെ കേരളം ; ആകെ രോഗം ബാധിച്ചവരുടെ എണ്ണം 64,000 കടന്നു

സംസ്ഥാനത്ത് കൊറോണ രോഗികളുടെ എണ്ണം അനുദിനം കൂടുന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഇന്നലെ മാത്രം 2476 പേര്‍ക്കാണ് വൈറസ് ബാധ. പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന്. 2243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. 13 മരണങ്ങളും സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 64,000 കടന്നു. 64355 പേർക്കാണ് സംസ്ഥാനത്ത് ഇന്നലെവരെ കൊറോണ ബാധ സ്ഥിരീകരിച്ചത്. 41690 പേർക്ക് രോഗം ഭേതമായപ്പോൾ 257 പേർ മരണത്തിന് കീഴടങ്ങിയെന്നാണ് സർക്കാർ ഔദ്യോഗിക കണക്കുകൾ പറയുന്നത്. 22344 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരം ജില്ലയില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 461 പേര്‍ക്കാണ് തലസ്ഥാന ജില്ലയില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിലെ ആകെ രോഗബാധിതർ 13725 ആയി. 5704 പേരാണ് നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളത്. മലപ്പുറത്ത് 352 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 215 പേര്‍ക്കും രോഗബാധ. തൃശൂരില്‍ 204, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ 193 പേര്‍ക്കും ഇന്നലെ കൊറോണ സ്ഥിരീകരിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.