• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ; കേരളത്തിലെ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രത്തിന്റെ പഠന റിപ്പോര്‍ട്ട്

കേരളത്തില്‍ കൊറോണ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്രം. അണ്‍ലോക്ക് നാലു നടപ്പാക്കുന്നതിന്റെ ഭാഗമായി നടത്തിയ പഠനത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രതിദിന കേസുകളിലെ വര്‍ദ്ധവനവില്‍ രാജ്യത്തു തന്നെ ഒന്നാം സ്ഥാനത്താണ് കേരളമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.ഓഗസ്റ്റ് 13 മുതല്‍ 19 വരെയുള്ള രോഗികളുടെ കണക്കുകളാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പഠന വിധേയമാക്കിയത്. പ്രതിദിന കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്താണ്. 4.30 ശതമാനമാണ് കേരളത്തിലെ രോഗവര്‍ദ്ധനയുടെ നിരക്ക്. പോസിറ്റീവ് ആകുന്നവരുടെ നിരക്കിലും കേരളം മുന്‍പന്തിയിലാണെന്നും പഠനം പറയുന്നു. പോസിറ്റീവ് കേസുകളുടെ വര്‍ദ്ധനവില്‍ മഹാരാഷ്ട്രയാണ് ഒന്നാമത്. തൊട്ടുപിന്നില്‍ രണ്ടാംസ്ഥാനത്താണ് കേരളം. 17.80 ശതമാനമാണ് കേരളത്തില്‍ പോസിറ്റീവാകുന്നവരുടെ നിരക്ക്. ഇതിനു പുറമെ കൊറോണ ടെസ്റ്റുകള്‍ നടത്തുന്നതിലും കേരളം പിന്നിലാണെന്നും പഠനം പറയുന്നു. 6.2 ശതമാനമാണ് കേരളത്തിലെ പരിശോധന നിരക്ക്. പരിശോധന നിരക്കില്‍ കേരളം ഏറ്റവും പിന്നിലെന്നും പഠനം വ്യക്തമാക്കുന്നു.
Copyright © 2018 www.meditv.in |All Rights Reserved.