• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വസ്തുതകള്‍ ചൈനീസ് സര്‍ക്കാര്‍ മറച്ചു വെച്ചു; ഗുരുതര ആരോപണവുമായി വുഹാനിലെ യുവതി

കൊറോണ വൈറസ് വ്യാപനത്തെ കുറിച്ചുള്ള വസ്തുതകള്‍ ചൈനീസ് സര്‍ക്കാര്‍ മറച്ചു വെച്ചുവെന്ന് ആരോപണം. വുഹാനിലെ യുവതിയാണ് കൊറോണ വൈറസിനെ സംബന്ധിച്ച വസ്തുതകള്‍ ചൈന മറച്ചു വെച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. വൈറസിന്റെ തീവ്രതയെ കുറിച്ച് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയില്ലെന്നും അതിനാല്‍ കൊറോണ വൈറസ് ബാധിച്ച് തന്റെ പിതാവിനെ തനിക്ക് നഷ്ടമായെന്നും ഴാവോ ലെയ് എന്ന യുവതി ആരോപിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തില്‍ വൈറസിനെ കുറിച്ചുള്ള വസ്തുതകള്‍ സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും മറച്ചു വെച്ചു. അതിനാല്‍ തന്നെ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. എല്ലാ ആഘോഷങ്ങളും പഴയതു പോലെ തന്നെ നടന്നു. ആള്‍ക്കൂട്ടങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ജനങ്ങള്‍ ഒഴിവാക്കിയില്ല. ഇതോടെ വൈറസ് ജനങ്ങള്‍ക്കിടയില്‍ വ്യാപിക്കുകയും നിരവധി പേരുടെ ജീവനെടുക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ ആക്ഷേപം. കൊറോണ വൈറസ് മഹാമാരിയായി പടരുന്നുവെന്ന വസ്തുത സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും മൂടിവെച്ചു. ജനുവരിയിലാണ് ഴാവോ ലെയുടെ പിതാവിന് രോഗബാധ ഉണ്ടാകുന്നത്. തുടര്‍ന്ന് ആശുപത്രിയില്‍ വിവരം അറിയിച്ചെങ്കിലും ആംബുലന്‍സ് എത്തിയിരുന്നില്ല. രോഗബാധിതനായ പിതാവിനെയും കൊണ്ട് ആറു മൈല്‍ ദൂരം നടന്ന ശേഷമാണ് ഒരു വാഹനം ലഭിച്ചതെന്നും പിന്നീട് ആ വാഹനത്തിലാണ് പിതാവിനെ ആശുപത്രിയിലെത്തിച്ചതെന്നും യുവതി പറയുന്നു. പിന്നീട് നടത്തിയ പരിശോധനയില്‍ പിതാവിന് കൊറോണ സ്ഥിരീകരിക്കുകയും രോഗം മൂര്‍ച്ഛിച്ച് അദ്ദേഹം മരണപ്പെടുകയും ചെയ്തു. ചൈനീസ് സര്‍ക്കാരാണ് ഇതിന് ഉത്തരവാദിയെന്നും തനിക്കും കുടുംബത്തിനും സര്‍ക്കാര്‍ നഷ്ട പരിഹാരം തരണമെന്നും കുടുംബത്തോട് മാപ്പ് ചോദിക്കണമെന്നുമാണ് യുവതി ആവശ്യപ്പെടുന്നത്. സര്‍ക്കാരിനെതിരെ നിയമ നടപടിയുമായി നീങ്ങാനാണ് യുവതിയുടെ തീരുമാനം.
Copyright © 2018 www.meditv.in |All Rights Reserved.