• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യം ധീരതയോടെ പോരാടുന്നു ; കോറോണ മരണ നിരക്ക് കുറവ് ഇന്ത്യയിലെന്ന് പ്രധാനമന്ത്രി

മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ കൊറോണ മരണ നിരക്ക് കുറവാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 130 കോടി ജനങ്ങളും പരിമിതമായ സംവിധാനങ്ങളുമുള്ള രാജ്യത്താണ് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊറോണ മരണ നിരക്ക് കുറവു റിപ്പോര്‍ട്ടു ചെയ്യുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഫോറത്തിന്റെ മൂന്നാമത് വാര്‍ഷികത്തില്‍ സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കൊറോണ ലോകത്തെ പല കാര്യങ്ങളെയും ബാധിച്ചു. എന്നാല്‍ 130 കോടി ഇന്ത്യാക്കാരുടെ ഇച്ഛാശക്തിയെയും ലക്ഷ്യത്തെയും അതു ബാധിച്ചിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണയുടെ പശ്ചാത്തലത്തില്‍ വ്യാപകമായ പരിഷ്‌കാരങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ഇതു ബിസിനസ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായത്തെ കുറച്ചു കൊണ്ടുവരികയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തെ 130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുള്ള ദൗത്യത്തിലാണ്. പ്രാദേശികതയും ആഗോളതയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഉറപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതു ഉറപ്പാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ നമ്മുടെ പോരാട്ട വീര്യത്തെയും ആഗോള പൊതുജനാരോഗ്യ സംവിധാനത്തെയും സാമ്പത്തിക വ്യവസ്ഥയെയും പരീക്ഷിക്കുകയാണ്.2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചിച്ചു പോലുമില്ല. മനുഷ്യകേന്ദ്രീകൃതമായ വികസനം സംബന്ധിച്ച പുതിയ രീതിയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
Copyright © 2018 www.meditv.in |All Rights Reserved.