• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



24 മണിക്കൂറിനിടെ 66,659 പേര്‍ ആശുപത്രി വിട്ടു; രാജ്യത്തെ രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നു

കൊറോണ വൈറസിനെതിരായ പോരാട്ടം ശക്തമാക്കി ഇന്ത്യ. പ്രതിദിന രോഗമുക്തരുടെ എണ്ണം വീണ്ടും 60,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 66,659 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 30 ലക്ഷം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 30,37,151 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77.15% ആയി ഉയര്‍ന്നെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 1.74 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ചികിത്സയിലുള്ളവരില്‍ 0.5 ശതമാനത്തില്‍ താഴെയുള്ളവര്‍ക്ക് മാത്രമാണ് വെന്റിലേറ്റര്‍ സഹായം വേണ്ടി വരുന്നത്. 2 ശതമാനം കേസുകളാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലുള്ളവരില്‍ 3.5 ശതമാനത്തിലും താഴെ മാത്രമാണ് ഓക്സിജന്റെ സഹായം ആവശ്യമായി വരുന്നതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
Copyright © 2018 www.meditv.in |All Rights Reserved.