• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മൂവായിരം കടന്ന് കൊറോണ ; സംസ്ഥാനത്ത് ഭീതി വർദ്ധിക്കുന്നു

കൊറോണ ഭീതി സംസ്ഥാനത്ത് വർദ്ധിക്കുന്നു. രോഗികളുടെ എണ്ണത്തിലെ പ്രതിദിന കണക്ക്മൂവായിരം കടന്നതോടെ സംസ്ഥാനത്തെ ആശങ്ക ഒഴിയുന്നില്ല. കടുത്ത ആശങ്കയേറ്റി കൊറോണ സമ്പര്‍ക്ക രോഗികളുടെഎണ്ണം പെരുകുന്നു. ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ച 3082 പേരിൽ 2844 പേർക്കും രോഗബാധസമ്പർക്കത്തിലൂടെയാണ്. സംസ്ഥാനത്തെ കൊറോണ ഭീതി വർധിക്കുകയാണ്. രോഗികളുടേയും സമ്പർക്കരോഗികളുടേയും എണ്ണവും ഏറ്റവുംഉയർന്ന ദിനമായിരുന്ന ഇന്നലെ. ഉറവിടമറിയാത്ത രോഗികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ലാർജ് കമ്യൂണിറ്റി ക്ലസ്റ്ററുകൾക്ക് പുറത്തും രോഗവ്യാപനം കൂടുതലാണ്. പലലിമിറ്റഡ് കമ്മ്യൂണിറ്റി ക്ലസ്റ്ററും ലാർജ് ക്ലസ്റ്ററായി മാറിക്കഴിഞ്ഞതായാണ് സൂചന. അതിനാൽ തന്നെ വീണ്ടും നിയന്ത്രണംകൂടുതൽ കൊണ്ടുവരണമെന്ന ആവശ്യവും ഉയരുന്നുണ്ട്. വരുന്ന രണ്ടാഴ്ച അതിജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇത്സൂചിപ്പിക്കുന്നതാണ് ഇന്നലത്തെ രോഗനിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് സംസ്ഥാനത്ത് നിലവിൽ 6.8 ശതമാനമാണ്. തുടക്കത്തിൽ പ്രതിരോധ പ്രവർത്തനത്തിൽ കേരളം മുൻപന്തിയിലെന്ന വാദമുയർന്നെങ്കിലും നിലവിൽ പ്രതിരോധപ്രവർത്തനം പാടെ താളം തെറ്റിയെന്നാണ് ഉയരുന്ന ആക്ഷേപം. ഈ മാസം മുതൽ പ്രതിദിന രോഗികളുടെ എണ്ണംപതിനായിരം കടക്കുമെന്നാണ് ആരോഗ്യമന്ത്രി സൂചനകൾ നൽകുന്നത്. പല ജില്ലകളിലും സമൂഹവ്യാപന സാധ്യതയും നിലനിൽക്കുകയാണ്. രോഗവ്യാപനത്തിന് സാധ്യത കൂടുതലാണെന്നുംലക്ഷണങ്ങൾ കണ്ടാൽ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. തുടക്കത്തിൽ നിയന്ത്രണങ്ങളും പ്രതിരോധപ്രവർത്തനങ്ങളും സംസ്ഥാനത്ത് ഊർജ്ജിതമായിരുന്നുവെങ്കിലും ഇത്പാളിയെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ ഇത് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമായെന്നും ആക്ഷേപംഉയരുന്നുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.