• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണം 5 കോടിയിലേക്ക്

രാജ്യത്തെ കൊറോണ പരിശോധനകളുടെ എണ്ണത്തില്‍ വര്‍ധന. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 5 കോടിയിലേക്ക് അടുക്കുകയാണ്. 4,95,51,507 പരിശോധനകളാണ് ഇതുവരെ നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ, 7,20,362 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചത്. കഴിഞ്ഞ കുറേ ദിവസങ്ങളായി പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം ശരാശരി 9 ലക്ഷത്തിനും മുകളിലായിരുന്നു. അടുത്തിടെ പ്രതിദിന പരിശോധനകളുടെ എണ്ണം ആദ്യമായി 11 ലക്ഷവും കടന്നിരുന്നു. ഓഗസ്റ്റ് 1ന് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 10,94,374 ആയിരുന്നെങ്കില്‍ സെപ്റ്റംബര്‍ ആയപ്പോള്‍ ഇത് 32 ലക്ഷമായി ആയി വര്‍ധിച്ചു. രോഗമുക്തി നിരക്ക് 77 ശതമാനത്തിനും മുകളിലാണ്. കൂടാതെ മരണ നിരക്കിലും വലിയ കുറവാണ് രേഖപ്പെടുത്തുന്നത്. നിലവില്‍ 1.7 ശതമാനമാണ് രാജ്യത്തെ മരണനിരക്ക്.
Copyright © 2018 www.meditv.in |All Rights Reserved.