• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ വാക്‌സിന്‍ പരീക്ഷണം;ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്താന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദ്ദേശം നല്‍കി ഡിജിസിഐ

കൊറോണ വൈറസ് പരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവെയ്ക്കണമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദ്ദേശം നല്‍കി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ വാക്‌സിന്‍ പരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത് നിര്‍ത്തി വെയ്ക്കണമെന്നാണ് നിര്‍ദ്ദേശം. വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേര്‍ന്നവരുടെ സുരക്ഷാ നിരീക്ഷണം ശക്തമാക്കണമെന്നും ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പരീക്ഷണത്തിനായി ആളുകളെ തെരഞ്ഞെടുക്കുന്നത് പുനരാരംഭിക്കുന്നതിന് മുന്‍പ് യുകെയിലെയും ഇന്ത്യയിലെയും ഡേറ്റ ആന്‍ഡ് സേഫ്റ്റി മോണിറ്ററിംഗ് ബോര്‍ഡില്‍ നിന്നുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനും ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു.
Copyright © 2018 www.meditv.in |All Rights Reserved.