• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ഖത്തറിൽ കോവിഡ്മുക്തരുടെ എണ്ണം 1.18 ലക്ഷം ആയി

ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മുക്തരായത് 221 പേര്‍. ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,18,199 ആയി ഉയര്‍ന്നു. ഇന്നു രോഗം സ്ഥിരീകരിച്ചത് 235 പേര്‍ക്കാണ്. ഇവരില്‍ 8 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. ഇതോടെ ഖത്തറിലെ ആകെ കോവിഡ് ബാധിതര്‍ 1,21,287 ആയി. തുടര്‍ച്ചയായ നാലാം ദിവസവും മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 205 പേരാണ്. ആഗോളതലത്തില്‍ ഏറ്റവും കുറഞ്ഞ മരണനിരക്കുകളില്‍ ഒന്നാണിത്. നിലവില്‍ രോഗികളായുള്ളത് 2,883 പേരാണ്. മൂന്നാഴ്ചയായി മൂവായിരത്തില്‍ താഴെയാണ് രോഗികള്‍. ഇതില്‍ ആശുപത്രി ചികിത്സയിലുള്ളത് 392 പേരാണ്. ഇവരില്‍ 50 പേര്‍ അതിതീവ്ര പരിചരണത്തിലാണ്. 24 മണിക്കൂറിനിടെ 4,463 പരിശോധനകള്‍ നടത്തിയതോടെ ആകെ ടെസ്റ്റുകളുടെ എണ്ണം 6,80,663 ആയി. രോഗബാധ നിയന്ത്രണ വിധേയമാണെങ്കിലും പ്രതിരോധ, സുരക്ഷാ മുന്‍കരുതലുകളില്‍ വിട്ടുവീഴ്ച അരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.