• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ പ്രതിരോധത്തില്‍ മികച്ച മുന്നേറ്റവുമായി യുപി; ഇതുവരെ നടത്തിയത് 75 ലക്ഷം പരിശോധനകള്‍

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മികച്ച മുന്നേറ്റവുമായി ഉത്തര്‍പ്രദേശ്. കൊറോണ പ്രതിരോധത്തിലെ നിര്‍ണ്ണായക ഭാഗമായ പരിശോധനകളുടെ എണ്ണത്തില്‍ ഏറ്റവും മുന്‍പിലുള്ള സംസ്ഥാനമായി ഉത്തര്‍പ്രദേശ് മാറി. 75 ലക്ഷം പരിശോധനകളാണ് ഇതുവരെ സംസ്ഥാനത്ത് നടത്തിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറി അശ്വിനി കെ. അവസ്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സംസ്ഥാനത്തെ ആകെ കൊറോണ പരിശോധനകളുടെ എണ്ണം 1 കോടിയാക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരിശോധനകളുടെ എണ്ണം 75 ലക്ഷമായതായി സര്‍ക്കാര്‍ അറിയിച്ചത്. ഇത്രയധികം കൊറോണ പരിശോധനകള്‍ നടത്തുന്ന ആദ്യ സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. നിലവില്‍ ദിനം പ്രതി രണ്ട് ലക്ഷം പരിശോധനകള്‍ നടത്താനുള്ള തയ്യാറാടെപ്പുകളാണ് സര്‍ക്കാര്‍ നടത്തുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ 1,47,082 സാമ്പിളുകളാണ് പരിശോധിച്ചത്. കൊറോണ പരിശോധനകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചതിനാല്‍ സംസ്ഥാനത്ത് പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം സംസ്ഥാനത്ത് 6,239 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ആകെ 3,12,036 പേര്‍ക്കാണ് ഉത്തര്‍പ്രദേശില്‍ കൊറോണ ബാധിച്ചത്.
Copyright © 2018 www.meditv.in |All Rights Reserved.