• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



വീണ്ടും പ്രതീക്ഷയര്‍പ്പിച്ച് രാജ്യം; കൊറോണ വാക്‌സില്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഡിജിസിഐയുടെ അനുമതി

രാജ്യത്ത് കൊറോണ വാക്‌സിന്‍ പരീക്ഷണം വീണ്ടും ആരംഭിക്കാന്‍ പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡിസിജിഐ അനുമതി നല്‍കി. പരീക്ഷണം പുനരാരംഭിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത വേണമെന്നാണ് ഡിജിസിഐ നിര്‍ദ്ദേശിക്കുന്നത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണ പ്രോട്ടോകോള്‍ ഹാജരാക്കാനും ഡിജിസിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അസ്ട്ര സെനക കമ്പനിയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന വാക്‌സിന്‍ പരീക്ഷണം രാജ്യത്ത് താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വാക്സിന്‍ കുത്തിവെച്ചയാള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാക്സിന്റെ പരീക്ഷണം നിര്‍ത്തിവെച്ചത്. ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ കഴിഞ്ഞ ദിവസം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. മറ്റ് രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ച കാര്യം എന്തുകൊണ്ട് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് അയച്ചത്. പരീക്ഷണം നിര്‍ത്തിയ കാര്യം എന്തുകൊണ്ട് അറിയിച്ചില്ല, മരുന്നിന്റെ പാര്‍ശ്വ ഫലങ്ങളെക്കുറിച്ച് എന്തുകൊണ്ട് മുന്നറിയിപ്പു നല്‍കിയില്ല മുതലായ ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് പരീക്ഷണങ്ങള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.