• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



കൊറോണ ഭേദമായവരിൽ കൂടുതലായി കാണപ്പെടുന്ന രോഗം ഇതാണ്; വ്യത്യസ്ത പഠനവുമായി ചൈന

കൊറോണ ഭേദമാകുന്നവരിൽ പ്രമേഹ സാധ്യത കൂടുതലെന്ന് ചൈനയിലെ ആരോഗ്യ വിദഗ്ധർ. കൊറോണ ഭേദമായ രോഗികളുടെ ആരോഗ്യപ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന ആരോഗ്യ വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊറോണ രോഗം ബാധിച്ച് മരിക്കുന്നവരിൽ കൂടുതലും പ്രമേഹ രോഗികളാണ്. നിലവിൽ രോഗം ഭേദമായവരിൽ കൂടുതലായി കാണപ്പെടുന്ന രോഗവും പ്രമേഹമാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ധർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്. നേരത്തെ തന്നെ പ്രമേഹ രോഗമുള്ള രോഗിക്കാണ് കൊറോണ പിടിപെടുന്നതെങ്കിൽ അവർ കൂടുതൽ അവശരാകുന്നു. പലരുടെയും ആന്തരീകാവയവങ്ങളുടെ പ്രവർത്തനം തകരാറിലാകുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. പ്രമേഹ രോഗികൾ കൊറോണ സാധ്യതകൾ പരാമാവധി അകറ്റിനിർത്താൻ ആവശ്യമായ പ്രതിരോധ രീതികൾ ശീലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു. എന്നാൽ ഇക്കാര്യത്തെ കുറിച്ച് കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ടെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.