• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്ത് 24 മണിക്കൂറിനുള്ളിൽ 82,170 പേർക്ക് രോഗം; രോഗമുക്തരുടെ എണ്ണം 50 ലക്ഷം പിന്നിട്ടു

രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണത്തിൽ വർദ്ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 70 ലക്ഷത്തിലേക്ക് അടുത്തിരിക്കുകയാണ്. ഇതുവരെ 60,74,703 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 50,16,521 പേർ രോഗമുക്തി നേടി. നിലവിൽ 9,62,640 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 1,039 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 95,542 ആയി ഉയർന്നു.
Copyright © 2018 www.meditv.in |All Rights Reserved.