• സൗദിയിൽ കൊറോണ വൈറസിൽ നിന്നുള്ള വീണ്ടെടുക്കൽ നിരക്ക് 96.07 ശതമാനമായി ഉയർന്നു.
  • സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു
  • തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊറോണ രോഗി മരിച്ചു
  • കോവിഡ്: ഖത്തറില്‍ ഇന്നു 254 രോഗികള്‍
  • പ്രതിരോധത്തില്‍ വിള്ളല്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം
  • ആക്ടീവ് കേസുകള്‍ 90,000ത്തിലേയ്ക്ക്; മരണം 900ത്തിലേയ്ക്ക്; രാജ്യത്തെ ആക്ടീവ് കേസുകളുടെ 10 ശതമാനത്തോളം കേരളത്തില്‍

Newsകൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യചെയ്തു

കൊല്ലത്ത് യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ അനൂപാണ് മരിച്ചത്. കഴിഞ്ഞദിവസം ഇയാളുടെ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെ ഏഴ് വയസുകാരി മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൊല്ലം ഏഴുകോൺ സ്വദേശിയായ ഏഴ് വയസ്സുകാരിയെ ഡോക്ടര്‍ അനൂപിന്‍റെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു. ശസ്ത്രക്രിയക്ക് ഇടയില്‍ പെൺകുട്ടിക്ക് ഹൃദയാഘാതം ഉണ്ടായി. കുട്ടിയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തില്‍ പങ്കെടുത്തവരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രതിഷേധങ്ങളെ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു അനൂപ്. ഇന്നലെ ചിലര്‍ ആശുപത്രിയില്‍ എത്തി ഡോക്ടറുമായി ചര്‍ച്ചനടത്തി. ഇതിന് ശേഷം ഡോക്ടറെ ആശുപത്രിയില്‍ നിന്നും കാണാതായിരുന്നു. പൊലീസ് ഇടപെട്ട് വര്‍ക്കലയില്‍ നിന്ന് കണ്ടെത്തി. ഇന്ന് പതിനൊന്ന് മണിക്ക് കിടപ്പുമുറിയില്‍ കയ്യിലെ ഞരമ്പ് മുറിച്ചതിന് ശേഷം ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്യുകയായിരുന്നു. ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കൊല്ലം ജില്ലാആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് ഡോക്ടറുടെ ആത്മഹത്യ.
Copyright © 2018 www.meditv.in |All Rights Reserved.