• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



പ്രതിരോധത്തില്‍ വിള്ളല്‍; തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്രയെ മറികടന്ന് കേരളം

കൊറോണ വൈറസ് വ്യാപനത്തില്‍ ആശങ്കയിലായി കേരളം. രാജ്യത്തെ രോഗവ്യാപനത്തില്‍ കുറവുണ്ടാകുമ്പോള്‍ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഒരു ഘട്ടത്തില്‍ കൈവിട്ടുപോയെന്ന് കരുതിയ മഹാരാഷ്ട്ര പോലും കൊറോണയെ ഏറെക്കുറെ പ്രതിരോധിച്ചെന്നു വേണം പറയാന്‍. കഴിഞ്ഞ രണ്ട് ദിവസവും രാജ്യത്ത് ഏറ്റവും കൂടുതല്‍ പ്രതിദിന രോഗബാധതിരുടെ എണ്ണത്തില്‍ കേരളമാണ് ഒന്നാമത്. ഒക്ടോബര്‍ 23ന് മഹാരാഷ്ട്രയില്‍ 7347 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കേരളത്തില്‍ 8,511 പേര്‍ക്കാണ് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍ 6,417 പേര്‍ക്കാണ് രോഗം ബാധിച്ചത്. കേരളത്തില്‍ ഇത് 8,253 ആയിരുന്നു. സംസ്ഥാനത്ത് മരണ സംഖ്യ ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. കേരളത്തില്‍ പരിശോധന കുറയുമ്പോഴും രോഗികളുടെ എണ്ണത്തിലെ വര്‍ദ്ധനവ് തുടരുന്നതാണ് ആശങ്കപ്പെടുത്തുന്നത്. മുന്‍പ് 80,000ത്തില്‍ കൂടുതല്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 67,593 സാമ്പിളുകളാണ് പരിശോധിച്ചത്. എന്നിട്ടും രോഗികളുടെ എണ്ണം 8,000 കവിഞ്ഞു. ഇന്നലെ 12.21 ശതമാനം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയതോടെ സംസ്ഥാനത്തെ സ്ഥിതി ഭീതിതമായ അവസ്ഥയിലേയ്ക്ക്‌ നീങ്ങുകയാണ്.
Copyright © 2018 www.meditv.in |All Rights Reserved.