• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊറോണ രോഗി മരിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച കൊറോണ രോഗി മരിച്ചു. കഴക്കൂട്ടം സ്വദേശിയായ ബിജി എന്ന 38 കാരനാണ് മരിച്ചത്. കൊറോണ രോഗമുക്തി നേടി ആശുപത്രി വിടാനിരിക്കെയാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാ ശ്രമത്തെ തുടർന്ന് ഗുരുതര നിലയിലായിരുന്ന ഇയാളെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വൈകുന്നേരം 6.45 ഓടെയാണ് ഇയാളുടെ മരണ വാർത്ത ആശുപത്രി അധികൃതർ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ ബാത്ത് റൂമിൽ തൂങ്ങി മരിക്കാനായിരുന്നു ഇയാളുടെ ശ്രമം. ശൗചാലയത്തിനുള്ളിൽ കയറി ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് ആശുപത്രി ജീവനക്കാർ അന്വേഷിച്ചപ്പോഴാണ് സംഭവം അറിയുന്നത്. അവശനിലയിലായിരുന്ന ഇയാളെ രക്ഷപെടുത്തി ഉടൻ തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇയാളുടെ സഹോദരൻ അടുത്തിടെ മരണമടഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട മാനസിക പ്രയാസങ്ങൾ ഇയാൾ പ്രകടിപ്പിച്ചിരുന്നതായി മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
Copyright © 2018 www.meditv.in |All Rights Reserved.