• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



സംസ്ഥാനത്ത് പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നു

സംസ്ഥാനത്ത് കൊറോണ പരിശോധനകളുടെ എണ്ണം കുത്തനെ കുറഞ്ഞു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം 48212 സാമ്പിളുകാണ് പരിശോധിച്ചത്. ഇതിന് മുൻപുള്ള ദിവസങ്ങളിൽ 67000ത്തിൽ അധികം പരിശോധനകളാണ് ഉണ്ടായിരുന്നത്. കേരളത്തിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്കും ഉയരുകയാണ്. സർക്കാർ പുറത്തു വിട്ട കണക്കുകൾ പ്രകാരം 14.19 ശതമാനമാണ് സംസ്ഥാനത്ത് ഇന്നലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയത്. പരിശോധനകളുടെ എണ്ണം കുറഞ്ഞെങ്കിലും ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് ഉയരുകയാണ്. ദേശീയ ശരാശരിയെക്കാൾ ഉയരത്തിലാണ് കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മുന്‍പ് എണ്‍പതിനായിരത്തില്‍ കൂടുതല്‍ പരിശോധന നടത്തിയതാണ് ഇപ്പോൾ ഏകദേശം പകുതിയിലേക്ക് എത്തിയത്. പരിശോധന കുറയുന്നത് പല പ്രദേശങ്ങളെയും സൂപ്പർ സ്പ്രെഡിലേക്ക് എത്തിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം അവധി ദിവസമായതിനാലാണ് പരിശോധന കുറഞ്ഞതെന്ന വാദമാണ് സർക്കാർ നിരത്തുന്നത്. 26 മരണം കൂടി സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ഗുരുതരമായ അവസ്ഥലിയേക്ക് നീങ്ങുകയാണ്. 1332 പേരാണ് കേരളത്തിൽ കൊറോണ ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. രോഗ ബാധിതരെക്കാൾ മരണ നിരക്ക് കുറയ്ക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. തലസ്ഥാന ജില്ലയിലെ സ്ഥിതിയിലും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ 712 പേർക്ക് രോഗം ബാധിച്ചതിൽ 559 ഉം സമ്പർക്കം മൂലമാണ്. ഇന്നലെ 941 പർ കൂടി രോഗ മുക്തി നേടിയതോടെ തിരുവനന്തപുരം ജില്ലയിൽ നിലവിൽ ചികിഝയിലുള്ളത് 9069 പേരാണ്.
Copyright © 2018 www.meditv.in |All Rights Reserved.