• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



ശൈഖ് നഹ്യാൻ ബിൻ മുബാറഖ് കോവിഡ് വാക്‌സിനെടുത്തു

യു.എ.ഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാനും കോവിഡ് വാക്സിൻ കുത്തിവെപ്പെടുത്തു. യു.എ.ഇ മന്ത്രിമാരും വിവിധ വകുപ്പ് തലവന്മാരും വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമാവുന്നത് വലിയ പ്രതീക്ഷയാണ് പൊതുസമൂഹത്തിന് നൽകുന്നത്. മഹാമാരിയുടെ ആഘാതം ചെറുക്കുന്നതിന് ശക്തമായ കരുതൽ നടപടികളാണ് യു.എ.ഇ ഭരണനേതൃത്വം കൈക്കൊണ്ടിരിക്കുന്നതെന്ന് ശൈഖ് നഹ്യാൻ ബിൻ മുബാറഖ് വാക്സിൻ സ്വീകരിച്ച ശേഷം പറഞ്ഞു. ശാസ്ത്രീയവും സുരക്ഷിതവുമായ പ്രവർത്തനങ്ങളാണ് ആരോഗ്യ വകുപ്പ് ഇവിടെ നടപ്പാക്കുന്നത്. കോവിഡ് വാക്സിൻ ജീവൻ രക്ഷാ ഔഷധമാണ്. വൈറസ് വ്യാപനം ചെറുക്കുന്നതിൽ ഇത് നിർണായകമായതായും ശൈഖ് നഹ്യാൻ പറഞ്ഞു. അബുദാബി ആരോഗ്യ വകുപ്പ് ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഹമദ്, ആരോഗ്യ വകുപ്പ് ആക്ടിങ് അണ്ടർസെക്രട്ടറി ഡോ: ജമാൽ അൽ കാബി എന്നിവരാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ പരീക്ഷണത്തിന്റെ ഭാഗമായത്. യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, യു.എ.ഇ ആരോഗ്യ-രോഗ പ്രതിരോധ വകുപ്പ് മന്ത്രി അബ്ദുൽ റഹ്‌മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്, യു.എ.ഇ സാംസ്‌കാരിക, യുവജന വികസന മന്ത്രി നൗറ അല്‍ കാബി, അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും വിവിധ ഘട്ടങ്ങളിലായി വാക്സിൻ കുത്തിവെപ്പെടുത്തു. 125 ഓളം രാജ്യങ്ങളിൽ നിന്നുള്ള 31,000 ആളുകളാണ് യു.എ.ഇയിൽ ഇതുവരെ വാക്സിൻ പരീക്ഷണത്തിന് വിധേയരായത്. ചൈനീസ് കമ്പനിയായ സിനോഫാം സി.എൻ.ബി.ജി വികസിപ്പിച്ച കോവിഡ് വാക്സിനാണ് യു.എ.ഇയിൽ നൽകുന്നത്. അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ജി- 42 ഹെൽത്ത്കെയറാണ് വാക്സിനേഷൻ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. ഇതുവരെ പാര്‍ശ്വഫലങ്ങളൊന്നുമില്ലാത്ത വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് വിലയിരുത്തല്‍. അടിയന്തിര അംഗീകാരത്തോടെ ഇപ്പോള്‍ രാജ്യത്തെ മുന്‍നിര തൊഴിലാളികള്‍ക്കും വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലുള്ള പ്രൊഫഷണലുകള്‍ക്കും വാക്സിൻ നല്‍കി തുടങ്ങി.
Copyright © 2018 www.meditv.in |All Rights Reserved.