• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



രാജ്യത്ത് വീണ്ടും അരലക്ഷത്തിന് മുകളിൽ കൊറോണ രോഗികൾ; പ്രതിദിനക്കണക്കിൽ മുന്നിൽ കേരളം

രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 83, 64,086 ലക്ഷം കടന്നു. 50,209 പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 11 ദിവസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന ഏകദിന കണക്കാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേസുകളുടെ എണ്ണത്തിൽ 5825 ന്റെ കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ 5,27,962 പേരാണ് രാജ്യത്ത് ചികിത്സയിലുള്ളത്. ഇന്നലെ 55,331 പേർ രോഗമുക്തിനേടി. ഇന്നലെമാത്രം 704 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 1,24,315 ആയി. ഇതുവരെ 11,42,08,384 സാംപിളുകൾ പരിശോധിച്ചു. അതേസമയം പ്രതിദിന കൊറോണക്കണക്കുകളിൽ മുന്നിൽ കേരളമാണ്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 8516 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 71,270 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. 84,995 പേരാണ് നിലവിൽ സംസ്ഥാനത്ത് ചികിത്സയിലുള്ളത്.
Copyright © 2018 www.meditv.in |All Rights Reserved.