• വെളിച്ചെണ്ണ-പ്രകൃതിദത്ത മേക്കപ്പ് റിമൂവർ
  • കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; പരിശോധിച്ചത് 59,702 സാമ്പിളുകൾ
  • ജാഗ്രതയിൽ കേരളം; ആരോഗ്യ പ്രവർത്തകരെ വിമാനത്താവളത്തിൽ സജ്ജരാക്കി: വീണ ജോർജ്ജ്
  • പ്രകൃതിദത്തമായ ബ്ലീച്ച് വീട്ടിലുണ്ടാക്കാം, മുഖം തിളങ്ങും
  • മുഖസൗന്ദര്യത്തിന് 6 തരം ഉരുളക്കിഴങ്ങ് ഫെയ്‌സ് പാക്കുകൾ
  • ബദാം വെറും വയറ്റില്‍ കഴിയ്ക്കണം, കാരണം

News



മഞ്ഞുകാലമെത്തുന്നതോടെ കൊറോണയ്ക്കൊപ്പം, പകർച്ചപ്പനിയും രൂക്ഷമാകുമെന്ന് ആരോഗ്യസംഘടന

ശൈത്യകാലമെത്തുന്നതോടെ കൊറോണ രോഗബാധ രൂക്ഷമാകുമെന്നു തന്നെയാണ് ആരോഗ്യസംഘടനയുടെ വിലയിരുത്തൽ. തണുപ്പുക്കാലങ്ങളിൽ ഉണ്ടാകുന്ന പകർച്ചപ്പനി ആരോഗ്യസംവിധാനത്തെ വല്ലാതെ ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകി. അതുകൊണ്ട് ഇത്തരം രോഗങ്ങളെ തടയാൻ പ്രതിരോധശേഷി വർധിപ്പിക്കുക എന്നത് മാത്രമാണ് ഏക പോംവഴി. സിട്രസ് പഴങ്ങളും പച്ചില കറികളും ഭക്ഷണത്തിൽ ധാരാളമായി ഉൾക്കൊള്ളിക്കുന്നത് പ്രതിരോധശേഷിക്ക് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു. ഇതിലുള്ള വൈറ്റമിന്‍ സിയും ആന്റി ഓക്‌സിഡന്റുകളും ശരീരത്തിൽ ബാധിക്കുന്ന വൈറസിനെതിരെ പൊരുതാൻ സഹായിക്കും. കൊറോണ പ്രതിരോധത്തിനായി സ്വീകരിച്ച മാർഗ്ഗങ്ങൾ പകർച്ചപ്പനി തടയുവാനും ഉപകരിക്കുന്നതാണ്. വ്യക്തിശുചിത്വം, മാസ്ക്കിന്റെ ഉപയോഗം, സാമൂഹിക അകലം തുടങ്ങിയവ മറ്റ് രോഗങ്ങളെ തടയുവാനും സഹായിക്കും. കൈകഴുകലും പ്രധാനപ്പെട്ട കാര്യമാണ്. മഞ്ഞുകാലമാകുമ്പോൾ പൊതുവെ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. കൊറോണ ഭീതി നിലനിൽക്കുമ്പോൾ തന്നെ മറ്റ് അസുഖങ്ങൾ വന്നാൽ അത് ആരോഗ്യരംഗത്തെ കഠിനമായി ബാധിക്കും. കൊറോണ രോഗികൾക്ക് വേണ്ട സൗകര്യങ്ങൾ പോലും പല സർക്കാർ ആശുപത്രികളിലും കിട്ടാത്ത അവസ്ഥയാണ്. കൊറോണ പോസിറ്റീവ് ആയ പല രോഗികളും ഇപ്പോൾ വീട്ടിൽ തന്നെ താമസിക്കുന്നുമുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ മറ്റ് രോഗങ്ങൾ പിടിപ്പെട്ടാൽ അത് ഇരട്ടി പ്രഹരമേൽപ്പിക്കും. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയാണ് ഇത്തരം പകർച്ചവ്യാധികൾ തടയുവാനുള്ള മാർഗ്ഗം. കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കേണ്ടതും ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. ആയുഷ് മന്ത്രാലയം ശുപാര്‍ശ ചെയ്യുന്ന പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് പുറമേ ഗാമ ഒറൈസനോള്‍ പോലുള്ള ആന്റി ഓക്‌സിഡന്റുകളും പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നാണ് ന്യൂഡല്‍ഹി ശ്രീ ഗംഗാറാം ഹോസ്പിറ്റലിലെ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം ചെയര്‍മാന്‍ എസ്. പി. ബ്യോത്രയ് പറയുന്നത്.
Copyright © 2018 www.meditv.in |All Rights Reserved.